ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/വിഷുവില്ലാതെ കൊന്ന
വിഷുവില്ലാതെ കൊന്ന
വിഷു ഇല്ലാതെ കൊന്ന
പ്രഭാത സൂര്യന്റെ പൊൻ കിരണങ്ങൾ കണിക്കൊന്നയെ തൊട്ടുണർത്തി . കൊന്ന മിഴി തുറന്നു .
വിഷുപ്പക്ഷിയുടെ മധുരനാദം മുഴങ്ങി . കൊന്ന അദ്ഭുതത്തോടെ ചുറ്റും നോക്കി ."വിഷു എത്തിയോ.”...... "നാളെയാ വിഷു . നീ ഒന്നും അറിഞ്ഞില്ല അല്ലേ “. ഉണ്ണി കൊന്നയുടെ അടുത്തെത്തി. എന്താ ഉണ്ണി ,എന്താ പ്രശ്നം? . "നമ്മുടെ നാട്ടിൽ കൊറോണ വന്നു.” ഉണ്ണി പറഞ്ഞു . കൊറോണയോ , അതെന്താ? എനിക്ക് പകരം പുതിയ വല്ല പൂക്കളും ആവും അല്ലേ? വിദേശത്തുനിന്നാവും ഇറക്കുമതി അല്ലേ?” അയ്യോ ,അതല്ല.നീ പറഞ്ഞതു ശരി തന്നെ.പക്ഷേ പൂവല്ല.ഇത് ഒരു രോഗമാണ് . ചൈനയിൽ നിന്നാ വരവ്. ഈ രോഗം വേഗം പകരും. പകരാതിരിക്കാൻ നമ്മൾ മാസ്ക് ധരിക്കണം. അകലം പാലിക്കണം.വീടിന് പുറത്തിറങ്ങരുത്.കൈ ശുചിയാക്കാൻ സാനിറ്റൈസർ,ഹാൻഡ് വാഷ് എന്നിവ ഉപയോഗിക്കണം."മതി ഉണ്ണീ, മതി.നിർത്ത്.എനിക്ക് ഇതൊന്നും കേൾക്കാൻ വയ്യ."സാരല്ല്യ.ക്ഷമിക്ക്.പുറത്തിറങ്ങിയാൽ പോലീസ് പിടിക്കും.അതാ ആരും ഈ വഴി വരാത്തത്.”
" കഷ്‍ടം തന്നെ. അപ്പോൾ എന്നെ ആർക്കും വേണ്ട അല്ലേ?ഞാനെങ്ങനെ ഉണ്ണിക്കണ്ണനെ കാണും?"ഈശ്വരാ......കൊന്നയുടെ സങ്കടം കേട്ട് ഉണ്ണി ആശ്വസിപ്പിച്ചു.അയ്യോ സമയമായി.ഞാൻ പോട്ടെ.പിന്നെ വരാം......
കൊന്നയുടെ വിഷമം ഓർത്ത് ഉണ്ണി അസ്വസ്ഥനായി.അവൻ മുത്തശ്ശിയോട് പറഞ്ഞു."മുത്തശ്ശീ,മുത്തശ്ശീ.....നമ്മുടെ കൊന്ന പാവം. അതിനെ ആർക്കും വേണ്ട."അതിന് കാരണം നിനക്കറിയില്ലേ ഉണ്ണീ,കൊറോണയല്ലേ ....എന്നാലും പാവം. സാരല്ല്യ ഉണ്ണീ,ഇനീം വിഷു വരും. ഓണം വരും.അപ്പോൾ എല്ലാരും ഉണ്ണീടെ കൊന്നയെ തേടി വരും.വേഗം വാ ഉണ്ണീ...കൊന്നപ്പൂ പറിക്കേണ്ടേ, കണി ഒരുക്കേണ്ടേ? നമ്മുടെ തൊടിയിലെ ചക്ക,മാങ്ങ എല്ലാം ചേർത്ത് ഒരു നാടൻ കണി
ഒരുക്കാം . ആഘോഷങ്ങൾ ഇല്ലെങ്കിലും നമ്മുടെ സംസ്കാരം അത് നാം മറക്കരുത് . വേഗം വരൂ............... അവൻ മുത്തശ്ശിയുടെ
കൂടെ നടന്നു.പിറ്റേന്ന് കൃഷ്ണഭഗവാന്റെ ഉടലിൽ പൊതിഞ്ഞ കൊന്ന ഉണ്ണിയുടെ ഉരുളിയിൽ തിളങ്ങുന്നുണ്ടായിരുന്നു ..... കൂടെ കസവുമുണ്ടുടുത്തു ഉണ്ണിയും.......
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |