ജി.എൽ.പി.എസ്.പൂത്തന്നൂർ/അക്ഷരവൃക്ഷം/എന്റെ അനുഭവം
എന്റെ അനുഭവം
എന്റെ അനുഭവം
ഉച്ചഭക്ഷണശേഷം ഞാൻ കൂട്ടുകാരൊത്ത് കളിക്കുകയായാരുന്നു.അപ്പോഴാണ് ടീച്ചർ എല്ലാ കുട്ടികളെയും വിളിച്ച് ആ ഞെട്ടിക്കുന്ന വാർത്ത പറഞ്ഞത്.ഞങ്ങൾക്ക് ഇനി ക്ലാസും പരീക്ഷകളും ഒന്നും ഇല്ലത്രെ.ആദ്യം വിഷമം തോന്നിയെങ്കിലും ടീച്ചറുടെ വാക്കുകൾ ഞങ്ങൾക്ക് ആശ്വാസമായി.കൊറോണ എന്ന വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് വേഗം പകരും.കേരളത്തിൽ പല ആളുകൾക്കും ഈ രോഗം വന്നിട്ടുണ്ട്.ഈ കാരണത്താലാണ് പല പരീക്ഷകളും വേണ്ടെന്ന് സർക്കാർ തീരുമാനിച്ചത്.വീട്ടിലെത്തിയ ഞാൻ അമ്മയോട് കാര്യങ്ങൾ പറഞ്ഞു.അമ്മ രോഗം പകരുന്ന സാഹചര്യങ്ങൾ എനിക്ക് പറഞ്ഞുതന്നു.പിന്നീടുള്ള ദിവസങ്ങൾ കൈകാലുകൾ വൃത്തിയായി കഴുകാൻ ഞാൻ ശ്രദ്ധിച്ചു.പുറത്തിറങ്ങാതെ ഞാൻ വീട്ടിലിരുന്നു.കളികളിലൂടെയുംചിത്രരചനയിലൂടെയും സമയം മികവുറ്റതാക്കി.ഒരു കാര്യത്തിൽ ഞാൻ ബോധവാനായി.ശുചിത്വം തന്നെ പ്രധാനം..മരുന്നുകളും വാക്സിനേഷനും കണ്ടെത്താത്തതിനാൽ വൈറസ് ബാധയിൽ നിന്നും മാറി നിൽക്കുകയാണ് വേണ്ടത് .ഭീതി വേണ്ട ജാഗ്രത മതി എന്ന സന്ദേശം ഞാൻ മനസ്സിലാക്കി.
സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |