ജി.എച്ച്. എസ്. പാണത്തൂർ/അക്ഷരവൃക്ഷം/ ‍പരിസ്ഥിതിസംരക്ഷണം

പരിസ്ഥിതിസംരക്ഷണം


പരിസ്ഥിതിയിലെ ഘടകങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടാണ് നിൽക്കുന്നത്.മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതിയാണ്. ആദ്യകാലങ്ങളിൽ പ്രകൃതിയുമായി ഇണങ്ങിച്ചേർന്ന ഒരു ജീവിതമാണ് മനുഷ്യർ നയിച്ചിരുന്നത്.എന്നാൽ കാലം കഴിയുംതോറും പ്രകൃതിയുമായുള്ള അടുപ്പം മനുഷ്യന്കുറഞ്ഞുവരികയാണ്. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നതാണിതിനു കാരണം.

മനുഷ്യൻെറ പ്രവൃത്തികളെല്ലാം ഇന്ന്പ്രകൃതിയെനശിപ്പിക്കുന്ന തരത്തിലായിരിക്കുന്നു. പ്രകൃതിയുടെ മേലുളമനുഷ്യൻെറ കടന്നാക്രമണങ്ങൾ ഇന്ന് ലോകമെങ്ങുംവ്യാപകമായിരിക്കുന്നു.ശാസ്ത്രസാങ്കേതികവിദ്യകളുടെ പുരോഗതിയും ജീവിതസൗകര്യം വർധിപ്പിക്കാനുള്ള തിടുക്കവും മനുഷ്യനെ പ്രകൃതിയുടെ ശത്രുവാക്കി മാറ്റി.ഇതുകാരണം ചില ജീവജാലങ്ങൾ ഈ ഭൂമിയിൽ നിന്നു തന്നെ തുടച്ചു മാറ്റപ്പെട്ടു.


നദികളും തോടുകളും ജലാശയങ്ങളുമെല്ലാം വറ്റിത്തുടങ്ങി.ഇനിയും ഇത്തരത്തിലുള്ള ഇടപെടലുകൾ തുടർന്നാൽ പ്രകൃതിയെ മാത്രമല്ല മനുഷ്യവർഗത്തെത്തന്നെ പൂർണമായും നാശത്തിലേക്ക് നയിക്കും.നമ്മൾ വയലുകളും കുന്നുകളും നികത്തി അവിടെ ഫാക്ടറികൾ നിർമ്മിച്ചു.ഫാക്ടറികളിൽ നിന്ന് വരുന്ന പുക അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നു.അതുമൂലം ഓസോൺ പാളിക്ക് വിള്ളലേൽക്കുകയും സൂര്യാഘാതം ഉണ്ടാകുകയും ചെയ്യും.ഫാക്ടറികളിൽ നിന്ന് വരുന്ന മലിനജലം ജലാശയങ്ങളിലേക്ക് ഒഴുകി വരികയും ജലം മലിനമാവുകയും ചെയ്യും.


പിന്നെ പ്രകൃതിയുടെ മേലുള്ള മനുഷ്യൻെറ ഏറ്റവും വലിയ പരാക്രമമാണ് പ്ലാസ്റ്റിക് വലിച്ചെറിയൽ, പൊതുസ്ഥലങ്ങളിൽ വേസ്റ്റ് വലിച്ചെറിയൽ തുടങ്ങിയവ. ഇതുമൂലം മനുഷ്യന് രോഗം ഉണ്ടാകുന്നു.ഇപ്പോൾ ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുന്ന കൊറോണ എന്ന രോഗം മനുഷ്യന് വലിയെരു പാഠമായിരിക്കട്ടെ.


ഷംനാസ്
9 A ജി.എച്ച്. എസ്. പാണത്തൂർ
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം