ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ/അക്ഷരവൃക്ഷം/ ഏയ്......ഒരു നിമിഷം

ഏയ്......ഒരു നിമിഷം

മനുഷ്യന്റെ നിലനിൽപ്പിന് ആവശ്യമായ ഒന്നാണ് പ്രകൃതി. അതില്ലെങ്കിൽ മനുഷ്യന്റെ നിലനിൽപ്പ് ഈ ഭൂലോകത്ത് സാധ്യമല്ല. അതിന്റെ നല്ല രീതിയിലുള്ള നിലനിൽപ്പും അതിലുപരി അതിന്റെ സംരക്ഷണവും ഓരോ മനുഷ്യനെയും ഉത്തരവാദിത്വമാണ്. ഒരുപാട് അത്ഭുതങ്ങളും ആകാംക്ഷയും നിറഞ്ഞ ലോകമാണ് പ്രകൃതി. അതിന്റെ ഉള്ളിലേക്ക് ഇറങ്ങി ചെന്നാൽഏതൊരു മനുഷ്യനും ആശ്ചര്യപ്പെടുത്തുന്ന ഒരു മായാലോകം നമുക്ക് കാണാനും അനുഭവിക്കാനും സാധിക്കും
ആധുനിക ലോകത്ത്, പരിസ്ഥിതിയുടെ നിലനിൽപ് വലിയ ഭീഷണിയിലാണ്. പണത്തിനോട് സമ്പത്തിനോടുള്ള ആർത്തി മൂത്ത ജനങ്ങൾ തന്റെ ആവശ്യങ്ങൾക്കുവേണ്ടി പരിസ്ഥിതിയെ ചൂഷണം ചെയ്യുകയും മുറിവേൽപ്പിക്കുന്നതുമാണ് എങ്ങും കാണാൻ സാധിക്കുന്നത്. തന്റെ നിലനിൽപ്പിന് പരിസ്ഥിതിയുടെ സംരക്ഷണം എത്രത്തോളം അത്യാവശ്യമാണ് എന്ന് മനസ്സിലാക്കിയിട്ടാണോ മനുഷ്യൻ ഇത്തരത്തിലുള്ള പ്രവർത്തനം ചെയ്യുന്നത് എന്ന കാര്യത്തിൽ സംശയമില്ല. കാരണം പരിസ്ഥിതിയെ നശിപ്പിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് ഇന്ന് എല്ലായിടത്തും ബോധവൽക്കരണ ക്ലാസുകാളയും അതിലുപരി മാതൃകാ പ്രവർത്തനങ്ങളിലൂടെയും പ്രകൃതിയെ സ്നേഹിക്കുന്ന അതിനെ പരിപാലിക്കുന്ന അപൂർവ്വമായ ചില ആളുകളുടെയും സംഘടനകളുടെയും സംവിധാനങ്ങളുടെയും നിലനിൽപ്പ് നമ്മളെന്നും പ്രതീക്ഷയുള്ളവാക്കുന്നു. എത്രത്തോളം പ്രകൃതിയുടെ നാശത്തെ പറ്റി അറിഞ്ഞാലും ഒരുതരത്തിലുള്ള ലജ്ജയുമില്ലാതെ മനുഷ്യൻ വീണ്ടും അതിന്റെ നാശത്തിനു വേണ്ടി തുനിഞ്ഞിറങ്ങുന്നു. എന്നാൽ ഗ്രേറ്റ തുൻബർഗിനെ പോലുള്ളവർ ഒരിക്കലും പതറാതെ പ്രകൃതിയുടെ സംരക്ഷണത്തിനു വേണ്ടി പോരാടുന്നു
വെറും 16 വയസ്സുള്ള ഒരു വിദ്യാർഥിനി താൻ വലുതായി തന്റെ സ്വപ്നങ്ങൾ പൂവണിയാൻ ഈ ലോകം അല്ലെങ്കിൽ ഈ പരിസ്ഥിതി ഉണ്ടാവുമോ എന്ന ആശങ്കയിൽ അതിനെ നിലനിർത്താൻ വേണ്ടി പരിസ്ഥിതിയുടെ സംരക്ഷണത്തിന് വേണ്ടി പോരാടിയ ഒരു ചെറിയ പരിസ്ഥിതി പ്രവർത്തകയാണ് ഗ്രേറ്റ. അവളുടെ ഒറ്റയാൾ പോരാട്ടം ലോകം അറിഞ്ഞു. എല്ലാവരും അത് ഏറ്റെടുത്തു. സ്വീഡനിലെ സ്കൂളിലെ പഠിതാവായ അവൾ നടത്തിയ പോരാട്ടങ്ങൾ ഒന്നും വെറുതെയായില്ല സ്വീഡനിലെ പൊതുജനങ്ങളും മറ്റും തെരുവിലിറങ്ങി പ്രതിഷേധിച്ചു കാലാവസ്ഥാവ്യതിയാനം സംബന്ധമായ ആയിരുന്നു അവളുടെ പോരാട്ടം. പ്രകൃതിയെ സ്നേഹിക്കുന്ന അതിന്റെ നിലനിൽപ്പിന് വേണ്ടി പ്രവർത്തിക്കുന്ന ഗേറ്റ് യെ പോലുള്ളവർ നമുക്കൊന്നും പ്രതീക്ഷയാണ് സമ്മാനിക്കുന്നത് ഇതുപോലെ ഒത്തിരി ഗ്രേറ്റ് മാർ ലോകത്തെ പ്രകൃതിയുടെ സംരക്ഷണത്തിനുവേണ്ടി പോരാടുന്നുണ്ട്. അവർ നമുക്ക് എന്നും മാതൃകയാണ്. എങ്കിലും ഇന്നും പ്രകൃതിയെ നശിപ്പിക്കുന്നവർ ധാരാളമുണ്ട്. പരിസ്ഥിതിയെ നശിപ്പിക്കുന്നതിൽ ഏറ്റവും കൂടുതൽ മനുഷ്യൻ ചെയ്യുന്നത് പരിസ്ഥിതിമലിനീകരണം ആണ്. അത് വൻതോതിൽ ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു. മലിനീകരണം വഴി മനുഷ്യൻ സ്വയം രോഗങ്ങളെയും പ്രകൃതി സ്രോതസ്സുകളെ ഇല്ലാതാക്കുന്നതിനും വഴിവെക്കുന്നു. സ്വയം ഇല്ലാതാക്കി കൊണ്ടിരിക്കുന്ന മനുഷ്യന്റെ വിഡ്ഢിത്തത്തിന് എന്നാണ് ഒരു അറുതി വരിക?
ഒരു നിമിഷം ഒന്ന് ചിന്തിച്ചു നോക്കൂ.... മനുഷ്യൻ പ്രകൃതിയെ ശുചിത്വമാക്കുന്നില്ല. പകരം, അതിനേക്കാളേറെ മലിനമാക്കി കൊണ്ടേയിരിക്കുന്നു. പ്രകൃതിയെ മലിനമാക്കുന്നതോടൊപ്പം സ്വയം മലിനമായി കൊണ്ടിരിക്കുകയാണ് മനുഷ്യർ എന്ന മഹാ സൃഷ്ടി. സ്വയം ശുചിത്വം അവലംബിക്കാൻ അവൻ മറന്നുപോകുന്നു. അത് അവനെ ചെറുതും വലുതും മാരകവുമായ രോഗങ്ങളിലേക്ക് തള്ളിയിടുന്നു. ഒരു രോഗം വന്നാൽ അതിനെ ഭേദമാക്കുക, അല്ലെങ്കിൽ ഇല്ലാതാക്കുക എന്നതാണല്ലോ അതിന്റെ പരിഹാരം. രോഗപ്രതിരോധം, അത് മനുഷ്യ ജീവിതത്തിലെ പ്രതിരോധശേഷിയെ കാൾ ഏറെ ആശ്രയിച്ചിരിക്കുന്നത്, വ്യക്തി ശുചിത്വത്തെയും, സാമൂഹ്യ ശുചിത്വത്തെ യും, പിന്നെ പരിസ്ഥിതി ചിത്രത്തെയുമാണ്. അതാണ് ഒരു രോഗത്തെ അല്ലെങ്കിൽ ഒരു പകർച്ചവ്യാധിയെ ഇല്ലാതാക്കുക എന്നതിന്റെ പൂർണമായ പരിഹാരം.
ഏതുരോഗത്തിന്റെയും പിന്നിൽ നമ്മൾ പരിശോധിക്കുകയാണെങ്കിൽ, ശുചിത്വം എന്ന മൂന്നക്ഷരം നമുക്ക് കാണാൻ സാധിക്കും. അതൊരുപക്ഷേ, വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, പരിസ്ഥിതി ശുചിത്വം എന്നിവയെ ആധാരമാക്കിയായിരിക്കും.
വൃത്തി മനുഷ്യന്റെ ജീവിതത്തിലെ ഒരു വലിയ ഘടകമാണ്. ആ ശീലം നാം എന്നും നിലനിർത്തുകയും വേണം. വൃത്തിയുള്ളവന്റെയും പ അതില്ലാത്തവന്റെയും ഇടയിൽ ഒരു വലിയ അജഗജാന്തരം തന്നെയുണ്ട്. വൃത്തി മനുഷ്യജീവിതത്തെ ഒത്തിരി ശാന്തമാക്കുന്ന ഒന്നാണ്. അത് വളരെ നല്ല രീതിയിൽ കൊണ്ടു നടക്കുന്നവരെ സമൂഹം എന്നും ഇഷ്ടപ്പെടും. വൃത്തിയില്ലായ്മ മനുഷ്യന്റെ ആരോഗ്യത്തെ ബാധിക്കും. അതുവഴി പല രോഗങ്ങളും വരും.
ഒരു വഴിയിൽ ചിന്തിക്കുകയാണെങ്കിൽ, ഒരു രോഗം എങ്ങനെയാണോ വന്നത്, അതിനെ ആ വഴിയിൽ തന്നെ നേരായ രീതിയിൽ കണ്ടെത്തുക എന്നതാണ് അതിന്റെ പരിഹാരം. അതായത്, ഒരു രോഗം അവന്റെ വ്യക്തി ശുചിത്വമില്ലായ്മ കൊണ്ടാണ് വന്നതെങ്കിൽ, അത് നേടിയെടുക്കുന്നതിലൂടെ അവന് ആ രോഗത്തെ ഇല്ലാതാക്കാൻ സാധിക്കും. തീർച്ചയായും, അതുതന്നെയാണ് അതിന്റെ ഏറ്റവും വലിയ പ്രതിരോധം. ഉദാഹരണം, ഇന്ന് ലോകത്ത് ആകമാനം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരി യായ കൊറോണ എന്ന കോവിഡ് -19 മനുഷ്യനെ വലിയതോതിൽ ബാധിച്ചിരിക്കുന്നത് ഒരു കണക്കിനു നോക്കുകയാണെങ്കിൽ, ശുചിത്വമില്ലായ്മ കൊണ്ടുതന്നെയാണ്. ഇപ്പോൾ ഈ രോഗം പടർന്നു പിടിച്ച സാഹചര്യത്തിൽ, എല്ലായിടത്തും ആളുകൾ മാസ്കുകളും,സാനിറ്റൈസറുകളും ഉപയോഗിച്ച് സ്വയം ജാഗ്രത പാലിക്കുന്നു. ഈ ഒരു വൃത്തി ശീലം നാം ആദ്യമേ ശ്രദ്ധിച്ചിരുന്നെങ്കിൽ തീർച്ചയായും ഈ മഹാമാരിയെ നമുക്ക് ഒരു പരിധിവരെ തടുക്കാമായിരുന്നു.
സാധാരണ വീട്ടിലേക്ക് വന്നു ആദ്യം തന്നെ തന്റെ പിഞ്ചോമന യോട്, വാത്സല്യം പ്രകടിപ്പിക്കുന്നയാൾ, ഇന്ന് വീട്ടിലേക്ക് വന്ന് ആദ്യം കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് നല്ല വൃത്തിയാക്കിയശേഷമാണ് മറ്റു ഏതു പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത്. അതാണ് കോവിഡ് എന്ന രോഗം ലോകത്ത് കൊണ്ടുവന്ന മാറ്റം അല്ലെങ്കിൽ ആ രോഗം ലോകത്തെ പഠിപ്പിച്ച പാഠം. ആ ശീലം നാം എന്നും നിലനിർത്തുകയും വേണം. ഒരുപക്ഷേ നമുക്ക് കാണാൻ സാധിക്കും, ദിനംപ്രതി മാസ്‌ക്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നവരിൽ ഈ രോഗം കുറവാണ്. അതുപോലെ ആർക്കും വേണ്ടാതെയിരുന്ന മാസ്ക്കും സാനിറ്റൈസറും ഇന്ന് കിട്ടാക്കനി ആയിരിക്കുകയാണ്. മാസ്ക്ക്, സാനിറ്റൈസർ പോലെയുള്ള വസ്തുക്കൾ കൊണ്ട് നാം വളർത്തിയെടുക്കുന്ന വ്യക്തി ശുചിത്വങ്ങൾ നാം അവലംബിഛപ്പോൾ നമുക്ക് ലോകത്തെ തന്നെ സ്തംഭിപ്പിക്കുക്കയും രണ്ടാം ലോക മഹായുദ്ധാനന്തര സ്ഥിതി സമ്മാനിക്കുകയും ചെയ്ത കോവിടെന്ന രോഗത്തെ ഒരു ചെറിയ പരിധിവരെ തടയാൻ സാധിച്ചു. ഇവിടെയാണ് ഞാൻ നേരത്തെ സൂചിപ്പിച്ച കാര്യം പ്രസക്തമാകുന്നത്. ഒരു രോഗം ഏത് വഴിയിലൂടെയാണ് വന്നത്, അതിനെ ആ വഴിയിൽ തന്നെ നേരായ രീതിയിൽ കാണുന്നതിലൂടെ നമുക്ക് അതിനെ ചെറുക്കാൻ സാധിക്കും.
ഈ രോഗമില്ലാത്തവരും എല്ലായ്പ്പോഴും ജാഗ്രത പാലിക്കണം. ഈ ശുചിത്വ ശീലം എന്നും നിലനിർത്തുകയും വേണം. പരിസ്ഥിതിയെ സ്നേഹിക്കുകയും അതിനെ നമ്മൾക്ക് ആവുംവിധം സംരക്ഷിക്കുകയും പരിപാലിക്കുകയും അതിനോടൊപ്പം, അതിനുവേണ്ടി മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും വേണം. അതുവഴി നമുക്ക് വ്യക്തി ശുചിത്വം, സാമൂഹ്യ ശുചിത്വം, പരിസ്ഥിതി ശുചിത്വം എന്നിവ ഉറപ്പാക്കാൻ സാധിക്കും. അതുവഴി ഏത് രോഗത്തെയും ഒറ്റക്കെട്ടായി പ്രതിരോധിക്കാനും സാധിക്കും. അതിനു വേണ്ടി നാം ഓരോരുത്തരും തയ്യാറാവണം.


ഹസ്‍ന. കെ ടി
8 A ജി.എച്ച്. എസ്.എസ്. പെരുവള്ളൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം