ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി/അക്ഷരവൃക്ഷം/ലോകമേ ഇനി എങ്ങോട്ട് ...

ലോകമേ ഇനി എങ്ങോട്ട്      


പകർച്ചവ്യാധിയിൽ പതറും മാനവർ
പകച്ചു നിൽക്കുന്നു മാനവർ ചുറ്റിലും
നിപ്പയും പ്രളയവും കൊറോണയും
നമ്മെ തകർത്തപ്പൊൾ
മാലോകരെല്ലാരും ഒന്നിച്ചു നിന്നു
ഒന്നുമറിയാതെ ഉണരുമ്പോഴും
ഒന്നുമറിയാതെ ഉറങ്ങുമ്പോഴും
പോയവരെക്കുറിച്ചോർത്തും
പോണവഴികളെകുറിച്ചോർത്തും
കുഞ്ഞു മനസിനെ നോവിക്കുന്നു
കളിചിരിയില്ലാത്ത ഈ നീണ്ട
യാത്രതൻ വേദനകൾ,
നീറുന്ന കാൽകളിൽ നോവുമാത്രം
ലോകമെ! ഇനി എങ്ങോട്ട്?
  


അശ്വന്ത് സുനീഷ്
6-A ജി.എച്ച്. എസ്സ്.എസ്സ് കൊടുവള്ളി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത