പൂനിലാവിൽ നിറമുള്ള പൂമൊട്ടുകളേ
നിങ്ങളെ കാണുന്നു ഞാൻ നിത്യം
നിങ്ങൾ തൻ ചാരുതയിൽ തന്നെ കാണുന്നു
പൂമൊട്ടു പോലുള്ള കുഞ്ഞി താരകളേ
പുൽകിയുണർത്തിയ വാനവും കാണുന്നു
താരകൾ വാനിൽ മാറിൽ പുൽകീടവേ
ഉണർന്നു ഞാൻ നിന്നെ ചാരി നിൽക്കവേ
പൂവിൻ സൗന്ദര്യമൂറും സന്ധ്യാ ശ്രീയിൽ
നിന്നെ ഞാനോർക്കവേ
താളം പിടിച്ചു നിൽക്കും പ്രകൃതിയോ
എൻ മുന്നിൽ ഉജജ്യലമായ് നിന്നീടുന്നു