ഭയമല്ല കരുതലാണാവശ്യം എന്ന്
പരക്കട്ടെ ലോകം മുഴുവനുമായ്
കോവിഡ് പ്രതിരോധം നമ്മുടെ ആവശ്യം
തള്ളരുതീ നിലപാടിനെ നാം.
കയ്യിലെ വളയും കഴുത്തിലെ പൊന്നും
പണയപ്പെടുത്തി നാം ചോറിനായ്...
നാട്ടിലെ ജന്തുക്കൾ വീട്ടിലിരുന്നപ്പോൾ
നാട്ടിലെ മാലിന്യം കാണ്മാനില്ല...
വെട്ടില്ല കുത്തില്ല കൊലയാളിയില്ല
കേസില്ല കോടതിയും ഇല്ലേയില്ല
മതവും ഇല്ല ജാതിയും ഇല്ല ഹിന്ദുവും-
ക്രിസ്ത്യനും മുസ്ലീമും ഇല്ല.
ചെറിയവനില്ല വലിയവനില്ല
ഏവരും ഒന്നായി നന്നായി നാം
പണമുള്ളവരെല്ലാം പിണമായിമാറി
പണത്തിൻ അഹങ്കാരം കാണാതെയായി
ആരോഗ്യപാലകർ പറയുന്നത് കേട്ട്
വീട്ടിലിരിക്കുക നമ്മുടെ ദൗത്യം.
നമ്മുടെ രാജ്യത്തിൻ നന്മയെ ഓർത്ത്
വീട്ടിലിരിക്കണം നമ്മളെല്ലാം.
ഓർക്കുക ഭയമല്ല കരുതലാണാവശ്യം
എന്നുള്ള മുദ്ര പരക്കട്ടെ നമ്മളിൽ
വീടിനു വെളിയിൽ ഇറങ്ങുമ്പോൾ നമ്മൾ
മുഖാവരണങ്ങൾ ധരിച്ചിടണം
വീടിനുള്ളിൽ കയറും മുൻപ്
കൈകാലുകൾ നന്നേ ശുചിയാക്കണം.
വ്യാജ സന്ദേശം പരത്താതിരിക്കുക
നമ്മുടെ രാജ്യത്തിൻ നന്മയ്ക്കായി
നമ്മുടെ കാവലിനായി പ്രവർത്തിക്കും
പോലീസുകാരെ സ്മരിക്കുക നാം.
ഊണും ഉറക്കവും വീട്ടുകാരേയും
മാറ്റിനിർത്തുന്നു..... മാലാഖമാർ
നല്ലൊരു നാളയെ വാർത്തെടുക്കാനായി
വീട്ടിലിരിക്കാം സേവചെയ്യാം.
ഓർക്കുക മർത്യരെ ഭയമല്ല വേണ്ടത്
കരുതലാണ് എന്നു പരക്കട്ടെ ഭൂമിയിൽ...