ജി.എച്ച്.എസ്. അയിലം/പരിസ്ഥിതി ക്ലബ്ബ്/2023-24
2022-23 വരെ | 2023-24 | 2024-25 |
പരിസ്ഥിതി ദിനാഘോഷം



2023-ലെ പരിസ്ഥിതി ദിനാഘോഷം പൂർവാധികം ഭംഗിയായി സ്കൂളിൽ സംഘടിപ്പിച്ചു.പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പ്രത്യേകം അസംബ്ളി കൂടുകയും അസംബ്ളിയിൽ പരിസ്ഥിതി ദിനാഘോഷ സന്ദേശം വായിക്കുകയും കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ചെയ്തു.പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക്,പ്രധാന അധ്യാപകൻ,പി.ടി.എ പ്രസിഡന്റ് എന്നിവർ വൃക്ഷത്തൈകൾ വിതരണം ചെയ്തു.



പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് ബഹു.കേരളാ മുഖ്യമന്ത്രി നൽകിയ സന്ദേശം തൽസമയം കുട്ടികളെ കേൾപ്പിക്കുകയും ചെയ്തു.