പൂമ്പാറ്റ

വർണ്ണച്ചിറകുകൾ വീശി
പറക്കുന്നു
ഞാനീ പാരിതിൽ

പാട്ടുപാടി കൂട്ടുകൂടി
ഈ ബാല്യത്തിൻ
വർണാഭമാം ഈ ലോകം
ആസ്വദിച്ചിടുന്നു ഞങ്ങൾ

അറിവിൻ വിദ്യ
നുകരുവാൻ ഒഴുകി പറക്കുന്നു കൂട്ടുകാരുമൊത്ത് ഞാൻ

പ്രിയ വിദ്യാലയത്തിൽ
നല്ലൊരു നാളെക്കായ്
ഞങ്ങളെ വാർത്തെടുക്കുന്ന പ്രിയ അധ്യാപകർ
            തണലിലായ്
വിദ്യതൻ മധുരം നുകരട്ടേ ഞങ്ങൾ

ഞെരിച്ചുടക്കല്ലേ ചിറകൊടിച്ചിടല്ലേ
പാറിക്കളിക്കട്ടെ ഞങ്ങൾ
 
ഈ വർണാഭമാം പാരിതിൽ കുഞ്ഞിളം ചിറകുകൾ വീശി••••••
 

രീഷ
9 C ജി.എച്ച്.എസ്.എസ്._കരുവാരക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത