പ്രകൃതിയുടെ വികൃതി ഞാൻ കണ്ടു
ഞാൻ ഈ മഹാമാരിയും കണ്ടു
ജീവിത യാത്രയിൽ ഇന്നേ വരെയും
അനുഭവിച്ചറിയാത്ത കാലത്തിലാണു ഞാൻ...
കലാലയം ഓഫീസുമവധി
സർവ്വ കടകളും കമ്പനിയുമവധി
ചില ആതുരാസേവനവുമവധി
മൊത്തമാരാധനാലയവുമവധി.....
സോപ്പുവെള്ളം കൊണ്ട് കഴുകി
വൈറസിനെ ഞാനിവിടം തുരത്തി
പാലിച്ചു ഞാൻ സാമൂഹികകലം
വൈറസിനോട് ഗുഡ്‌ബൈ പറഞ്ഞു......
മാതാപിതാക്കളോടൊത്തും
കുഞ്ഞനിയനും ചേച്ചിയുമൊത്തും
കളിച്ചും രസിച്ചും നടന്നും
മഹാമാരിയെ തോൽപിച്ചു ഞാനും.....