വേനലിനെ അതിജീവിച്ച് പ്രകൃതി
മഴക്കാലത്തെ വരവേൽക്കാനൊരുങ്ങുന്നു
വേനലിൻ്റെ ചൂടിൽ കൊഴിയുന്ന ഇലകൾ മഴയുടെ കുളിരാൽ തളിരിടുന്നു വീണ്ടും മണ്ണിൽ വീണുപോയ വിത്തുകൾ അതിജീവിക്കുന്നു പുതിയ തലമുറക്കായ് ഓരോ ഇലയും തളിർക്കുമ്പോൾ മരമറിയുന്നു അതിജീവനമെന്തെന്ന് ഓരോ വർഷത്തെയും അവയുടെ അതിജീവനം
പ്രകൃതിയുടെ പുതിയ നാളേക്കാണ്
ഈ നേരവും കടന്നു പോകും
നാം മനുഷ്യരും അതിജീവിക്കും
വേനലിനെ മാത്രമല്ല, കോവിഡിനെയും പുതിയ നാളേക്കായ്...........!