ജി.എച്ച്.എസ്‌. കൊളത്തൂർ/അക്ഷരവൃക്ഷം/ ഭൂമിയുടെ പുതപ്പ്

ഭൂമിയുടെ പുതപ്പ്

 പുഴകളൊഴുകും സിരകളിൽ
മധുരഗീതം പാടുകിൽ
നിൻ നല്ലപാഠം തുറന്നുവയ്ക്കും
പുസ്തകത്താളുകളിൽ
ഭൂമി എന്നൊരു ജനനിയാം
പഴയനാടിൻ പെരുമകൾ
പച്ചയണിഞ്ഞൊരു വയലേലകൾ ശ്രുതിമീട്ടുമീ കരിവണ്ടുകൾ
പൂർണകുംഭങ്ങേളറ്റുന്ന വയലേലകൾ
ജലസംഭരണമാം കുന്നുകൾ
ശുദ്ധമാം വായുനൽകീടുന്ന വൃക്ഷങ്ങൾ
സർവ്വം പ്രകൄതി തന്നൊരു വരദാനം

പച്ചയെല്ലാം മാഞ്ഞുപോയി
തരിശിടങ്ങൾ ബാക്കി മാത്രം
വികസനങ്ങൾ കുതിയുന്നു
പാതയോരങ്ങൾ കിറ്റുകളുറകൾ പാത്രങ്ങൾ
പന്തീരാണ്ടുകഴിഞ്ഞാലും മണ്ണിൽ
മണ്ണായ് ചേരാത്ത വീരൻ എന്നൊരു പ്ലാസ്റ്റിക് മണ്ണുമാന്തിയന്ത്രങ്ങൾക്ക് വിധേയമാവും
 ജീവനാഡിയാം കുന്നുകൾ
ചെയ്ത പാപങ്ങൾക്ക് വിടപറയുവാനായി
അറിയുന്നു ഞാൻ ഈ ഭൂമിയെ....
മണ്ണിനെ ജലത്തിനെ വായുവിനെ..
ഒന്നിക്കാം ഒരുമിച്ച്...

KRISHNA PRIYA P
10 A ജി.എച്ച്.എസ്‌. കൊളത്തൂർ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത