വല്ല്യുപ്പൻെറ ആരോഗ്യം
ഒരു ദിവസം റഹീം തൻെറ വല്ല്യുപ്പനെ കാണാൻ വന്നു. വല്ല്യുപ്പൻ ഈ പ്രായത്തിലും നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതു കണ്ട റഹീമിനൊരു സംശയം അവൻ ചോദിച്ചു , വല്ല്യുപ്പാ "നിങ്ങൾ ഇത്രയും നല്ല ആരോഗ്യവാനായിരിക്കുന്നതിൻെറ രഹസ്യമെന്താണ്”? റഹീമെ ,ഞാൻ ദിവസവും നല്ല പഴങ്ങളും പച്ചക്കറികളും പയർവർഗ്ഗങ്ങളും ആഴ്ചയിൽ ഒരു ദിവസം ഇറച്ചിയും ആണ് കഴിക്കുന്നത്. ദിവസവും വ്യായാമവും ചെയ്യാറുണ്ട്. അങ്ങനെയാണെങ്കിൽ വല്ല്യുപ്പായ്ക്ക് കോവിഡിനെ തടഞ്ഞു നിർത്താൻ പറ്റില്ലേ? വല്ല്യുപ്പ പറഞ്ഞു ,"എൻെറ ഈ ദിനചര്യ പിൻതുടരുന്നതു കൊണ്ട് പറ്റും മോനെ".നീയും നല്ല പഴങ്ങളും പച്ചക്കറികളും പയർവർഗ്ഗങ്ങളും കഴിക്കണം. അപ്പോൾ റഹീമും തീരുമാനമെടുത്തു,ഞാനും വല്ല്യുപ്പാൻെറ ദിനചര്യ പിൻതുടരും.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ
|