അന്നൊരു നാളിൽ
ലോകതെത്തി മഹാമാരിക്ക്
ഡോക്ടർ നൽകിയ പേരാണ്
കോവിഡ്- 19
ജനങ്ങളെയാകെ കൊന്നു തീർക്കാൻ
കേരള നാട്ടിൽ പറന്ന് വന്നു.
ഗൾഫിൽ നിന്ന് വിമാനത്തിൽ
പറന്ന് വന്നു കൊറോണ
നമ്മുടെ നാട്ടിൽ പേടി നിറച്ചവൻ
മുഖങ്ങളെല്ലാം മാസ്ക്കിലായി
കൈകളെല്ലാം വൃത്തിയാക്കി
പേടിനിറഞ്ഞ ദിവസങ്ങളിൽ
നമ്മളെല്ലാം വീട്ടിലായി...
പരിസരമെല്ലാം വൃത്തിയായി
ദേഹമെല്ലാം ശുചിത്വമായി
ഹോട്ടൽ ഭക്ഷണം ഇല്ലാതായി
കളികളെല്ലാം വീട്ടിലായി
വീട്ടിലെല്ലാവരും ഒരുമിച്ചായി
കളിയും ചിരിയും കൂട്ടി നായി
ഇനിയും തുടരാം
വീട്ടിൽ തന്നെ
കൊറോണയെ ഓടിക്കും
നാൾ വരെ....