ജി.എം.എൽ.പി.എസ്, പാലച്ചിറ/അക്ഷരവൃക്ഷം/കൊറോണയെ പേടിച്ച്

കൊറോണയെ പേടിച്ച്     

കൊറോണയെ പേടിച്ച് നിൽപ്പുണ്ടായി ഞാൻ
നിൻമുൻപിൽ മുഖാവരണത്തിൽ ഭീതിയോടെ
രോഗമെനിക്ക് പകർത്താതിരിക്കണേ
ഭൂവീനു കാരണം തമ്പുരാനേ
ആരോഗ്യപാലകർ എന്തു പറഞ്ഞാലും
അക്ഷരം തെറ്റാതനുസരിച്ചും
കൂടുതൽ പെറ്റുപെരുകും കൊറോണയെ
വൃത്തിയാലകറ്റി ഓടിച്ചിടും
കൂടെപഠിക്കുന്ന കുട്ടികളെ തന്റെ ശത്രുക്കളായിപോലും കരുതിയേക്കും
രോഗികൾക്കായി ജീവൻ തെജിക്കുന്ന
മാലാഖമാരും ചുറ്റിലുണ്ട്
സ്നേഹവും ക്ഷമയും കർമ്മവും പാലിച്ച്
ഉയർത്തെഴുന്നേറ്റിടും നമ്മളെല്ലാം
ഓരോ ജീവനും മഹത്വരമാണെന്നു
ഓതിയ നാടും നമ്മുടേത്
കൊറോണയെ പേടിച്ച് നിൻപ്പു ഞാൻ
നിൻമുൻപിൽ മുഖാവരണത്തിൽ ഭീതിയോടെ
 

പ്രേക്ഷ
3A ജി.എം.എൽ.പി.എസ്, പാലച്ചിറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത