സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
  • കുട്ടികളുടെ ആത്മീയപുരോഗതിയ്ക്കും നിശബ്ദതയും ഏകാഗ്രതയും ലക്ഷ്യമാക്കിയും വിദ്യാലയത്തിൽ ഒരു പ്രാർഥനാമുറി സജ്ജീകരിച്ചിട്ടുണ്ട്.
  • കമ്പ്യൂട്ടർ പരിജ്ഞാനം ഒഴിച്ചുകൂടാനാവാത്ത ഒന്നായിത്തീർന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ, ചെറുപ്പം മുതലേ കമ്പ്യൂട്ടർ കൈകാര്യം ചെയ്യുന്നതിൽ ഓരോ കുട്ടിയും മികവുള്ളവരാകണമെന്ന ഉദ്ദേശ്യത്തോടെ വിദ്യാലയത്തിൽ കമ്പ്യൂട്ടറുകളുടെ സംലഭ്യത കുട്ടികൾക്ക് ഉറപ്പുവരുത്തിയിട്ടുണ്ട്. അധ്യാപകർ തങ്ങളുടെ കുട്ടികൾക്ക് കമ്പ്യൂട്ടർ ജ്ഞാനം നല്കുന്നതിൽ അതീവശ്രദ്ധാലുക്കളാണ്.
  • കുട്ടികളുടെ സർഗ്ഗാത്മകതയെ ഉത്തേജിപ്പിക്കുകയും അവരുടെ  വൈജ്ഞാനിക വികസനത്തിനും സഹായിക്കുന്ന  ഒരു  സ്കൂൾ ലൈബ്രറി സ്കൂളിൽ  പ്രവർത്തിച്ചു  വരുന്നു. ഒന്ന്  മുതൽ നാലു വരെ ക്ലാസ്സുകളിലെ  കുട്ടികളുടെ വായനാപ്രവർത്തനങ്ങൾക്കു ആവശ്യമായ കുട്ടിക്കവിതക, ചെറുകവിതകൾ, ചിത്രകഥകൾ, ബാലമാസികകൾ, പഠനസംബന്ധിയായ പുസ്തകങ്ങൾ എന്നിവ ലൈബ്രറിയിൽ ലഭ്യമാണ് . കുട്ടികളിൽ  വായനാശീലം സൃഷ്ടിക്കുകയും ഏകീകരിക്കുകയും ചെയ്യുവാൻ സ്കൂൾ ലൈബ്രറി ഉപകരിക്കുന്നു .
  • വിദ്യാർഥികൾക്ക് മാനസികോന്മേഷം പകരുന്ന മനോഹരമായ പാർക്ക് വിദ്യാലയത്തിലുണ്ട്. കളിച്ചുല്ലസിക്കാൻ, സൗഹൃദം പങ്കിടാൻ വിദ്യാർഥികൾക്ക് ഏറെ അവസരങ്ങൾ ഇതിലൂടെ ലഭിക്കുന്നു.
  • കായികപരിശീലനവും മറ്റും നടത്തുന്നതിനും മത്സരങ്ങൾക്കും ആരോഗ്യപ്രദമായ മറ്റു കളികൾക്കും ഫലപ്രദമായ ഗ്രൗണ്ട് വിദ്യാലയത്തിനുള്ളതിനാൽ ഇക്കാര്യങ്ങൾ കൃത്യമായി നടത്തുന്നതിന് സാധിക്കുന്നു.
  • ശുചിത്വമുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ വിദ്യാലയത്തിലുണ്ട്.
  • ഈ വിദ്യാലയത്തിന് സ്വന്തമായി ഒരു സ്കൂൾ ബസ്സ് ഉണ്ട്. വളരെ ദൂരെ നിന്നുള്ള കുട്ടികൾക്കുപോലും കൃത്യസമയത്ത് വിദ്യാലയത്തിൽ എത്തിച്ചേരാൻ വാഹനസൗകര്യം ഉപകാരപ്രദമാണ്.