ജിയുപിഎസ് പുതുക്കൈ/അക്ഷരവൃക്ഷം/ യാചകന് പറ്റിയ അമളി
യാചകന് പറ്റിയ അമളി
പണ്ട് പണ്ട് ഒരു നാട്ടിൽ ഒരു യാചകൻ ഉണ്ടായിരുന്നു. ഒരു ദിവസം അയാൾ നടക്കുകയായിരുന്നു. നടന്നു നടന്നു അയാൾക്ക് ക്ഷീണം വന്നു. അയാൾ ഒരു മരച്ചുവട്ടിൽ ചെന്നിരുന്നു. എനിക്ക് കുറച്ചു വിശ്രമിക്കണമല്ലോ അയാൾ പറഞ്ഞു. അതിനായി ഇവിടെ ഒരു കിടക്ക ഉണ്ടായിരുന്നെങ്കിൽ എന്തു നന്നായിരുന്നു അപ്പോൾ കിടക്ക അവിടെ പ്രത്യക്ഷപ്പെട്ടു. അയാൾ ഒന്ന് ഞെട്ടി. എന്നിട്ട് പിറു പിറുത്തു കൊണ്ട് പറഞ്ഞു ഇതെന്ത് വിദ്യ. കൊള്ളാം നല്ലതു തന്നെ എന്നിട്ട് നന്നായി ഉറങ്ങി. അതിനു കാരണം വിശ്രമിക്കാനിരുന്ന മരത്തിന്റെ മായ ശക്തി കൊണ്ടാണ്. പിന്നീട് എഴുന്നേറ്റപ്പോൾ മറ്റൊരു ആഗ്രഹം കാറ്റ് വീശാാൻ ഒരു വിശറി വേണം. അപ്പോൾ തന്നെ വിശറി വന്നു. അപ്പോൾ യാചകനൊരു സംശയം തോന്നി ഇതൊക്കെ എങ്ങനെയാ പ്രത്യക്ഷപ്പെടുന്നത്. അയാൾ വീണ്ടും വീണ്ടും ആഗ്രഹിച്ചു. ഒരു കിണർ വേണമായിരുന്നു. കിണറും വന്നു, എനിക്ക് കഴിക്കാൻ ആഹാരം വേണം അതും കിട്ടി. പിന്നെ എണ്ണ ആവശ്യപ്പെട്ടു, അതും കിട്ടി. പിന്നീട് ഒരു കടുവയെ വേണമെന്നായി. അതു പറഞ്ഞതും ഒരു കടുവ ചാടി വന്നു. അപ്പോൾ അയാൾ പേടിച്ചോടി, ഓടുമ്പോൾ എണ്ണ തട്ടിയിട്ട് വഴുതി കിണറ്റിൽ വീണു. അയാൾ അലറിക്കരഞ്ഞു. ആരും വന്നില്ല. പാവം യാചകൻ. ഈ കഥയുടെ ഗുണ പാഠം : അത്യാഗ്രഹം ആപത്ത്.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |