ഭീതി പരക്കുന്നു പേടിയാകുന്നു
വീണ്ടുമൊരു മഹാമാരി
വീരനാകുന്ന കൊറോണയെന്ന
വിനാശകാരിയല്ലോ
ചൈനയിൽ നിന്നും പൊട്ടിപുറപ്പെട്ട്
ഭൂലോകമാകെ വിറങ്ങലിച്ചുപോയ്
പ്രാണനായ് കേഴും മർത്ത്യകുലം
മനുഷ്യരെല്ലാം ഒന്നെന്ന്
ഓർമിപ്പിക്കാൻ വന്നൊരു നാശകാരി
മർത്ത്യരെ തുടച്ചുനീക്കും മഹാമാരിയോ
മർത്ത്യൻ മറക്കുന്നു കഴിഞ്ഞതെല്ലാം
മരണത്തെ സ്മരിച്ചിടാൻ വേണ്ടി
പാഠം പഠിക്കാത്ത മനുഷ്യന്റെ ചിന്തകൾ
പാകപ്പെടുത്താനടയാള രൂപമോ
ഭീതി പരക്കുന്നു പേടിയാകുന്നു
വീണ്ടുമൊരു മഹാമാരി