എവിടെ നിന്നോ വന്ന കൊറോണയല്ലോ
ഭീതി വേണ്ട നമ്മിൽ ഭീതി വേണ്ട
ജാഗ്രത എന്നൊരു ചിന്ത മതി
വീട്ടിലൊതുങ്ങാം നാട്ടിലൊതുങ്ങാം
അകലം പാലിക്കാം കൂട്ടുകാരെ
മാസ്ക്ക് ധരിക്കാം കൂട്ടുകാരെ
കൈകൾ കഴുകിടാം കൂട്ടുകാരെ
വീട്ടിലിരിക്കാം കൂട്ടുകാരെ
വീട്ടിലിരിക്കാം കളികൾ കളിക്കാം
കഴിവുകളെല്ലാം പുറത്തെടുക്കാം
ഒത്തൊരുമിക്കാം പ്രതിരോധിക്കാം
നമ്മുടെ നാടിനെ സംരക്ഷിക്കാൻ
പൊരുതി ജയിച്ചിടാം കൂട്ടുകാരെ
പൊരുതി ജയിച്ചിടാം കൂട്ടുകാരെ