പരിസ്ഥിതി

എത്ര സുന്ദരമാണീ പരിസ്ഥിതി,
കാലം വലിക്കുന്ന കോലത്തിനൊപ്പവും,
മനുഷ്യർ ചെയ്യുന്ന പാപത്തിനൊപ്പവും,
പുഞ്ചിരിക്കുന്നിതാ പ്രകൃതിയാം സത്യം.

ആർത്തിരമ്പുന്ന പേമാരി എത്തീടിലും,
ഭൂമി പിളർക്കുന്ന വേനൽ എത്തീടിലും,
അറിയാതെ എത്തുന്ന വ്യാധിയിലും,
സുന്ദരമാണല്ലോ നന്മയാം പ്രകൃതി.

ചുറ്റിലും നോക്കുന്ന നേരത്തു പോലും,
മനസ്സ് കിളിർക്കുന്ന സാന്ത്വനമാകുന്നു.
പച്ചപ്പ്‌ തങ്ങുന്ന വൃക്ഷങ്ങളോ!
കുളിരണിയിക്കുന്ന തെന്നലാണോ?
അമ്മയാകുന്നൊരീ പ്രകൃതി!

ദുഷ്ടത മാറ്റി മനുഷ്യർ നമ്മൾ
പരിസ്ഥിതിയെ കാത്തീടുകയെന്നും.
നന്മയാണെന്നുമീ പ്രകൃതി
കാക്കണം നമ്മൾ, അത് നമ്മൾ തൻ കടമ.

പ്രണവ് വി
5 A ജയമാതാ യു പി എസ് മാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത