ഒരിടത്ത് ഒരു വനത്തിൽ ചിന്നു മുയൽ ഉണ്ടായിരുന്നു. അതിസുന്ദരിയും ശുചിത്വം ഉള്ളവളും വൃത്തിയുള്ളവളും ആണ്. ആ വനത്തിൽ തന്നെ ടിങ്കു എന്ന കരടിയും ഉണ്ടായിരുന്നു തീറ്റക്കൊതിയനും,ശുചിത്വം ഇല്ലാത്തവനുമാണ് ഒരു ദിവസം കൂട്ടുകാരോടൊപ്പം കളിച്ചു മടങ്ങുകയായിരുന്നു ടിങ്കു. പെട്ടെന്ന് ടിങ്കുവിന് വിശക്കാൻ തുടങ്ങി. തൊട്ടടുത്തുള്ള മരത്തിൽ നിന്നും മാമ്പഴങ്ങൾ പറിച്ചു തിന്നാൻ തുടങ്ങുമ്പോഴാണ് വയറുവേദന തുടങ്ങിയത്. കാരണം ടിങ്കു കൈ കഴുകാതെ ആണ് മാമ്പഴങ്ങൾ പറിച്ചു തിന്നത്.
അയ്യോ അമ്മേ രക്ഷിക്കണേ ഇവിടെ ആരുമില്ലേ ഞാനിപ്പം വീഴും. പെട്ടെന്ന് ചിന്നു മുയൽ വരുന്നത് കണ്ടു ചിന്നു മുയലെ ചിന്നു മുയലെ എന്നെ രക്ഷിക്കുമോ.
എന്താ! എന്താ!
എനിക്കു വല്ലാതെ വയറു വേദനിക്കുന്നു. പെട്ടെന്ന് ബാലു അപ്പൂപ്പന്റടുത്തു കൊണ്ടു പോകുമോ ( കുരങ്ങൻ വൈദ്യർ). ഇതിന് വൈദ്യരുടെ അടുത്ത് പോകേണ്ട ആവശ്യമേ ഇല്ല. ശുചിത്വം മതി, ഇതു നിന്റെ പാഠമാണ്. ഇതോടെ ടിങ്കു കരടി ശുചിത്വം പാലിക്കാൻ തുടങ്ങി.