/ലിറ്റിൽകൈറ്റ്സ്/2025-28

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
13066-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്13066
യൂണിറ്റ് നമ്പർLK/2018/13066
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
ഉപജില്ല ഇരിക്കൂർ
ലീഡർജോയൽ ജോസഫ് ഡിന്റോ
ഡെപ്യൂട്ടി ലീഡർഅൻസിയ ബിനോയ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സോണിയ വർഗീസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സെമി ഫ്രാൻസിസ്
അവസാനം തിരുത്തിയത്
27-03-2026Cherupushpam chandanakampara

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ.  നമ്മുടെ സ്കൂളിൽ  പരമാവധി 40 കുട്ടികളുമായാണ്  ലിറ്റിൽകൈറ്റ് പ്രവർത്തിക്കുന്നത് . കൈറ്റ് അനുവദിച്ച ഏറ്റവും ഉയർന്ന പരിധിയാണ് ഇത് . ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‍വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം. വിദ്യാർത്ഥികൾക്കു പരിശീലനം നൽകുന്നതിനായി കൈറ്റ് മാസ്റ്റർ ആയി സോണിയ വർഗീസ് , കൈറ്റ് മിസ്ട്രസ് ആയി സെമി ഫ്രാൻസിസ് പ്രവർത്തിക്കുന്നു  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്‍വെയറ‍ും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പദ്ധതിയാണ് പിന്നീട് ലിറ്റിൽ കൈറ്റ്സ് ആയി മാറിയത്. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ മാതൃകയിലാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. 2018 ജനുവരി 22-ന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ ലിറ്റിൽ കൈറ്റ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവ്വഹിച്ചു.

വിവരവിനിമയ സങ്കേതങ്ങൾ സമഗ്രമായും ഫലപ്രദമായും ഉപയോഗിക്കുവാൻ വൈവിധ്യവും അഭിരുചിയും ഉള്ള തലമുറയെ സർഗാത്മകമായി പ്രയോജനപ്പെടുത്തുന്നതിന് സജ്ജരാക്കുക. വിദ്യാലയത്തിലെ ഹൈടെക് ഉപകരണങ്ങൾ പരിപാലിക്കുന്നതിനും വിദ്യാർത്ഥികളുടെ സാങ്കേതിക പരിജ്ഞാനം വികസിപ്പിക്കുക. ഹൈടെക് സ്കൂൾ പദ്ധതിയുടെ നട്ടെല്ലായി അവർ പ്രവർത്തിക്കുക. വിവരവിനിമയ സങ്കേതങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട മൂല്യവും സംസ്കാരവും വിദ്യാർത്ഥികളിൽ സൃഷ്ടിക്കുക. അവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കുക പ്രചരിപ്പിക്കുക വിവിധങ്ങളായ ബോധവൽക്കരണ പരിപാടികൾ സ്കൂളിന് അകത്തും പുറത്തും പൊതുസമൂഹത്തിലും നടത്തുക എന്നിവയാണ് ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ദേശ്യം

                            പ്രിലിമിനറി ക്യാമ്പ് 
little kites 2025-28 ബാച്ചിലെ കുട്ടികൾക്കുള്ള  പ്രിലിമിനറി ക്യാമ്പ് 16/09/2025 ശ്രീ ശ്രീനാഥ് ഇ ഐ  നയിച്ചു. ക്യാമ്പ് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മഞ്ജു ജെയിംസ്  ഉത്‌ഘാടനം ചെയ്തു.

40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു . അന്നേ ദിവസം പേരെന്റ്സിനുള്ള ക്ലാസ് നടന്നു.

റോബോട്ടിക്സ്

ഉച്ചഭക്ഷണത്തിന് ശേഷം റോബോട്ടിക്സ് മേഖലയെ പരിചയപ്പെടുത്തി. ആർഡുയിനോ ബ്ലോക്കിലി ഉപയോഗിച്ച് തീറ്റ കാണുമ്പോൾ കോഴിയുടെ ചലനം കാണിക്കുന്ന പ്രവർത്തനം നടത്തി. സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ ഉൽപ്പന്നങ്ങൾ video പ്രദർശിപ്പിച്ചു.

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണം

രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസിൽ ലിറ്റിൽ കൈറ്റ്‌സ് ക്ലബ്ബിന്റെ പ്രാധാന്യം, പദ്ധതിയുടെ പ്രവർത്തന രീതി, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന അവസരങ്ങൾ എന്നിവ വിശദീകരിച്ചു. കുട്ടികൾ തയ്യാറാക്കിയ അനിമേഷനും റോബോട്ടിക്സ് ഉൽപ്പന്നങ്ങളും പ്രദർശിപ്പിച്ചു.