ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/അഞ്ചുതുരുത്ത് എന്റെ ഗ്രാമം
അഞ്ചുതുരുത്ത് എന്റെ ഗ്രാമം
പാണാവള്ളി പഞ്ചായത്തിൽ വേമ്പനാട്ട് കായലാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു ചെറിയ ഗ്രാമം. അഞ്ചുതുരുത്ത് എന്നാണ് അതിന്റെ പേര്. കൊറോണ എന്ന മഹാമാരിയുടെ ഭീതിയിൽ ലോകമെമ്പാടുമുള്ള എല്ലാവരും വീട്ടിൽ തന്നെ കഴിയുകയാണ്. അഞ്ചുതുരുത്തുകാരായ ഞങ്ങളും അങ്ങനെ തന്നെ. കായലിൽ നിന്ന് ധാരാളം മത്സ്യങ്ങൾ കിട്ടും. ഇവിടെയുള്ളവർ കൂടുതലും മത്സ്യതൊഴിലാളികളാണ്. മത്സ്യവിഭവങ്ങളാണ് ഞങ്ങളുടെ ഭക്ഷണത്തിൽ ഏറിയ പങ്കും. നാടൻ കരിമീൻ ഞങ്ങളുടെ ചാലുകളിൽ ധാരാളമായിട്ടുണ്ട്. മത്സ്യകൃഷിയും നടക്കുന്നുണ്ട്. മറ്റ് വിവിധതരം കായൽ മത്സ്യങ്ങളും ധാരാളമുണ്ട്. ഞങ്ങൾക്ക് വേണ്ട പച്ചക്കറികൾ ഇവിടെ തന്നെ നട്ട് വളർത്തുന്നു. മത്സ്യം ധാരാളം കിട്ടുന്നതുകൊണ്ട് പച്ചക്കറിവളർത്തൽ ഒരു പ്രധാന തൊഴിലല്ല. തെങ്ങുകളുടെ നാട് കൂടിയാണ് എന്റെ ഗ്രാമം. പുതിയ തെങ്ങുകൾക്കൊക്കെ കേടുകൾ ബാധിച്ചിട്ടുണ്ട്. മാവും പ്ലാവും നിറഞ്ഞു നിൽക്കുന്നു. കുളവും തോടും ചാലുകളും എല്ലാം ഇവിടെയുണ്ട്. ചാലുകൾക്കും തോടുകൾക്കുമിടയിലായി കണ്ടൽ കാടുകളുമുണ്ട്. എങ്ങും പച്ചപ്പ് നിറഞ്ഞ ഗ്രാമം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |