ചൈനയിൽ ജനിച്ചു വളർന്നു-
കൊറോണ
ഇരുപതാം നൂറ്റാണ്ടിന്റെ -
ഭീകരജീവി
കണ്ണും മൂക്കും വായുമില്ലാ-
കൊറോണ
വണ്ടിയിലും ട്രെയിനിലും കയറും-
കൊറോണ
കപ്പലിലും വിമാനത്തിലും കയറും-
കൊറോണ
വായിലും മൂക്കിലും കയറും-
കൊറോണ
ആറ്റംബോംബിനെ വെല്ലും-
കൊറോണ
കണ്ടുചിരിച്ചാൽ കൂടെ പോരും-
കൊറോണ
നമ്മളൊന്നായി ശ്രമിച്ചാൽ തകരും-
കൊറോണ...