ലോക്ഡൗണും ചക്കയും
ഞാൻ ചക്ക, കേരളത്തിന്റ ഔദ്യോഗിക ഫലം. ഞാൻ വളരെ പോഷകസമൃദ്ധമായ ഒരു ഫലമാണ്. എന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും പോഷകസമൃദ്ധമാണ്. എന്നാൽ കേരളീയർക്ക് അടുത്ത കാലത്തായി എന്നെ തീരെ വിലയില്ലായിരുന്നു. പ്ലാവ് മുഴുവൻ കായ്ച്ചു നിൽക്കുന്ന ചക്കകൾ തമിഴൻമാരുടെ വണ്ടികളിൽ കയറി ഒരു പോക്കാണ്. പിന്നെ ഞങ്ങൾ പല ഉൽപ്പന്നങ്ങളായി വിപണികളിൽ എത്തുന്നു . കേരളീയർ വലിയ വിലകൊടുത്ത് അവ വാങ്ങുന്നു.
പെട്ടെന്നാണ് ഒരു രോഗം ലോകം മുഴുവൻ പടർന്നു പിടിച്ചത് - കോവിഡ് 19 അതിങ്ങ് ഞങ്ങളുടെ കൊച്ചുകേരളത്തിലും എത്തി. സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചു. ആളുകൾ പുറത്തിറങ്ങാതായി, വാഹനങ്ങൾ ഓടാതായി. അപ്പോഴാണ് ആളുകൾ പറമ്പിലെ പ്ലാവുകളിൽ നിൽക്കുന്ന ചക്കകളിലേക്കു തിരിഞ്ഞത്. ഇന്ന് ഞങ്ങൾക്ക് എന്തു വിലയാണെന്നോ. ചക്കക്കൂട്ടാൻ, ചക്കപ്പുഴുക്ക്, ചക്കഎരിശ്ശേരി, ചക്കപ്പായസം, ചക്ക അട, ചക്കഹൽവ, ചക്ക അവിയൽ, ചക്കക്കുരുപായസം, ചക്കപ്പൂഞ്ഞ്തോരൻ, പൂഞ്ഞ്തീയൽ, ചക്കക്കുരുജ്യൂസ്, ചക്കവറ്റൽ, ചക്കജാം...........എന്നിങ്ങനെ പല വിഭവങ്ങളായി ഞാൻ മലയാളികളുടെ വീടുകളിൽ നിറഞ്ഞുനിൽക്കുന്നു. ചക്കപ്പഴം വളരെ വിശേഷമാണേ. അന്നജം, വിറ്റാമിനുകൾ, സോഡിയം, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്......തുടങ്ങി അനേകം പോഷകങ്ങളുടെ ഒരു കലവറയാണ് ഞങ്ങളെന്ന് എത്ര പേർക്കറിയാം. എന്തൊക്കെ തന്നെയായാലും ഈ കൊറോണ വൈറസ് നമ്മുടെ നാട്ടിൽ നിന്നും നിശ്ശേഷം മാറുന്നതുവരെ എല്ലാവരും വീടുകളിൽ ചെലവഴിക്കൂ.................വീട്ടിലിരിക്കൂ.............സുരക്ഷിതരാകൂ.
സാങ്കേതിക പരിശോധന - Sreejithkoiloth തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|