എന്തുസുന്ദരമെന്തു മനോഹരമെന്റെയീ പ്രകൃതി
പച്ചപ്പുൽമേടുകളും പക്ഷികളും മൃഗങ്ങളും
വാലാട്ടിപ്പക്ഷികൾ തത്തും മുറ്റത്ത്
മയിലുകൾ നൃത്തമാടും വയലേലകൾ
പലവർണ്ണങ്ങളാൽ അലങ്കരിക്കും പ്രകൃതി
അണ്ണാനും പക്ഷികളും ചിലുചിലെ ചിലക്കും
ശബ്ദങ്ങൾ കേൾക്കാൻ എന്തു രസം
പൂച്ചകളും നായകളും ഉള്ള പ്രകൃതി
പൂവൻകോഴി കൂവിയുണർത്തി
നാൽകാലികൾ മേഞ്ഞുനടക്കും പ്രകൃതി
കാടും മേടും അരുവികളും
അരുവികൾ പാടും പാട്ടുകളും
എല്ലാം കേൾക്കാൻ എന്തു രസം
എല്ലാം കാണാൻ എന്തു രസം
പൂക്കളും മരങ്ങളും
തേനീച്ചകളും തുമ്പികളും
നിറഞ്ഞു നിൽക്കും പ്രകൃതി
ഇങ്ങനെയുള്ളൊരു പ്രകൃതി
പ്രളയത്തിൽ മുങ്ങി
പക്ഷെ നാം ജാഗ്രതയോടെ നിന്നു
ഇപ്പോളിതാ മനുഷ്യന്റെ
പ്രാണനെടുക്കാൻ വന്നു
ചെറുക്രൂരൻ അതിഭീകരൻ
കൊറോണയെന്നൊരു പേരും
ഈ ചെറു ഭീകരനെ തുരത്താൻ
നിങ്ങളും ജാഗ്രതയോടെയിരിക്കൂ
നമുക്കു കൈകോർക്കാം
നമ്മുടെ നാളേക്കു വേണ്ടി.