ഗവ : യു പി സ്കൂൾ കൂക്കാനം/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ലോകമാകമാനവും അതോടൊപ്പം നമ്മുടെ കൊച്ചുകേരളവും കൊറോണയെന്ന മഹാമാരിയുടെ വ്യാപനത്തിൽ പ്രതിസന്ധി നേരിടുകയാണ്.കോവിഡ്19 എന്ന് പേരിട്ടിരിക്കുന്ന ഈ രോഗത്തിന് എതിരെ ഇന്നേവരെ വൈദ്യശാസ്ത്രം മരുന്ന് കണ്ടെത്തിയിട്ടില്ല.ലോകാരോഗ്യ സംഘടന 2020 മാർച്ച് 11 ന് കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചു.2019 നവംബറിൽ ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന ഈ രോഗം നിമിത്തം ലക്ഷക്കണക്കിന് മനുഷ്യജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരിക്കുന്നത്. കൊറോണ പ്രതിരോധത്തിൽ നമ്മുടെ സംസ്ഥാനം ലോകത്തിന് തന്നെ മാതൃകയായി തീർന്നിരിക്കുകയാണ്.തക്കസമയത്ത് ഇടപെടൽ നടത്തിയ ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ വകുപ്പുകൾ,ഇവർക്കെല്ലാം മുന്നിൽ നിന്ന് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി,ആരോഗ്യമന്ത്രി ഒക്കെയും തന്നെ കേരളത്തിന്റെ അഭിമാനമാണ്.ഈ കുറിപ്പ് എഴുതുന്ന സമയത്ത് ലോകം മുഴുവൻ കൊറോണയ്ക്കു മുന്നിൽ കീഴടങ്ങി എന്നറിയുമ്പോഴാണ് നമ്മുടെ നാടിന്റെ പ്രവർത്തനം വേറിട്ടതും മികച്ചതുമായി കണക്കാക്കപ്പെടുന്നത്.
|