ഗവ. ഹയർ സെക്കണ്ടറി സ്കൂൾ, പെരിങ്ങോം/പ്രവർത്തനങ്ങൾ/2026-27
പ്രവേശനോത്സവം നടത്തി പെരിങ്ങോം : പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ നവാഗതരെ സ്വീകരിച്ച് പ്രവേശനോത്സവം നടത്തി.വർണ്ണത്തൊപ്പികളും ബലൂണുകളുമായി പിഞ്ചുകുട്ടികളെ സ്വീകരിച്ചാനയിച്ചു. വാർഡ് മെമ്പർ ശ്രീ സി കെ ശങ്കരനാരായണൻ പ്രവേശന ഉത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ കെ പി മണികണ്ഠൻ അധ്യക്ഷത വഹിച്ചു. പൊന്നംപാറ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ എം ഉമ്മർ, NMG റിട്ടയേർഡ് മാനേജർ ശ്രീ മോഹനൻ ഷേണായി എന്നിവർ സമ്മാന കിറ്റ് വിതരണം ചെയ്തു. SMC ചെയർമാൻ ശ്രീ പി രാമചന്ദ്രൻ. വികസന സമിതി ചെയർമാൻ ശ്രീ പി വി സുരേഷ് കുമാർ, MPTA പ്രസിഡന്റ് ശ്രീമതി ഷൈമ ടി, അധ്യാപകരായ ശ്രീമതി ഷീനബെൻ, ശ്രീ സതീശൻ പി, യുഗേഷ് കുമാർ കെ വി എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ ശ്രീ ദിനേശ് വി സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി രജിത എം നന്ദിയും പറഞ്ഞു.സ്കൂളിലെ മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു.









..............................................................................................................................................
പരിസ്ഥിതിദിനാചരണം
പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം
പെരിങ്ങോം : കൃഷി വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന പരിസ്ഥിതി ദിനാഘോഷത്തിന്റെ പെരിങ്ങോം വയക്കര പഞ്ചായത്ത് തല ഉദ്ഘാടനം പെരിങ്ങോം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ ലളിത വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ശ്രീ സി കെ ശങ്കരനാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ കെ കുഞ്ഞികൃഷ്ണൻ,ബീന വി വി, പി ജാസ്മിന, കെ വി മധുസൂദനൻ എന്നിവർ സന്നിഹിതരായിരുന്നു. കൃഷി അസിസ്റ്റന്റ് ബിന്ദു പി വി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. കൃഷി അസിസ്റ്റന്റ് ഓഫീസർ ശ്രീമതി ജയന്തി കെ പരിസ്ഥിതി ദിന സന്ദേശം നൽകി. പിടിഎ പ്രസിഡണ്ട് ശ്രീ കെ പി മണികണ്ഠൻ, എസ്.എം.സി ചെയർമാൻ ശ്രീ രാമചന്ദ്രൻ പി, കാർഷിക കർമ്മസമിതി അംഗം ശ്രീ സി പത്മനാഭൻ, ശ്രീമതി ബിന്ദു ഒ, ശ്രീജിത്ത് കെ എം എന്നിവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് രജിത എം സ്വാഗതവും സതീശൻ പി നന്ദിയും പറഞ്ഞു.