ഗവ. യു പി എസ് പാറക്കൽ/അക്ഷരവൃക്ഷം/ലോകം കീഴടക്കി കൊറോണ
ലോകം കീഴടക്കി കൊറോണ
ഭൂമിയെയും പ്രകൃതിയെയും കുറിച്ച് പഠിക്കാൻ ഏറെ താല്പര്യമുള്ള കുട്ടിയായിരുന്നു അപ്പു. ഒരു ദിവസം അവന്റെ ടീച്ചർ ക്ലാസ്സിൽ വന്ന് പറഞ്ഞു. "നാളെ മുതൽ ആരും സ്കൂളിൽ വരണ്ട". കുട്ടികൾക്കെല്ലാം വളരെ സന്തോഷമായി. എന്നാൽ അപ്പു മാത്രം ചിന്തയിലായിരുന്നു. വീട്ടിൽ ചെന്ന് അച്ഛനോട് ചോദിച്ചു. "അതെന്താ അച്‌ഛാ ഈ വർഷം സ്കൂൾ നേരത്തേ അടച്ചത് ". അച്ഛൻ അതിന്റെ ഉത്തരം ഒരു കഥ പോലെ അവനു പറഞ്ഞു കൊടുത്തു. ചൈന എന്ന രാജ്യത്ത് നിന്ന് ഒഴുകിയെത്തിയ ഭീകരകാരിയായ അസുഖമാണ് കൊറോണ എന്ന വൈറസ് പകർത്തുന്ന കോവിഡ് -19.മുല്ലവള്ളി മരത്തിൽ പടർന്നു കയറുന്ന പോലെ ഈ അസുഖം ലോകത്താകമാനമുള്ള ജനങ്ങളിൽ പടർന്നു പിടിക്കുന്നു. ജാതിയോ മതമോ പണക്കാരനോ പാവപ്പെട്ടവനോ എന്നൊന്നും നോക്കാതെ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് കോവിഡ്-19 പകരുന്നു. മരുന്നുകൾ കണ്ടെത്തിയിട്ടില്ലാത്ത ഈ അസുഖത്തിന്റെ പ്രതിരോധമാർഗം വ്യക്തി ശുചിത്വം പാലിക്കുക എന്നതാണ്. കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകിയും സാമൂഹിക അകലം പാലിച്ചും നമുക്ക് കൊറോണയെ തുരത്താം.'മോനേ ആശങ്ക വേണ്ട, ജാഗ്രത മതി'.അച്ഛൻ പറഞ്ഞു നിർത്തി.
|