അവധിക്കാലമല്ലിതു "കൊറോണക്കാലം "!
ആദ്യമായി കാണുന്നൊരു കാലം !
ഞങ്ങളാദ്യമായി പാടുന്നൊരു ഗാനം
പാഠം പലതുണ്ട് പഠിച്ചീടുവാൻ
അദൃശ്യനാം വില്ലനെ ആട്ടിയോടിക്കുവാൻ
ആരോഗ്യമേഖല ഒന്നടങ്കം അണിയറയിൽ
സേവനസന്നദ്ധരായി കേരളീയർ മുൻനിരയിൽ
അതിഥിക്ക് പോലും രോഗശാന്തി
വിദ്യകൊണ്ട് നേടി നിത്യശാന്തി.
ലോക്ഡൗൺ കാലത്ത് വീടൊരു വിദ്യാലയം
വിദ്യതൻ കലവറ തന്നെ വീട്
ഇനിയുള്ള പടവുകൾ കരുതലോടെ
നീങ്ങണമെന്നാണ് പുതിയ പാഠം.