ഗവ. യു.പി.എസ് പുതിയങ്കം/പ്രവർത്തനങ്ങൾ/സ്വതന്ത്ര ദിനാഘോഷം 2022

സ്വാതന്ത്ര്യദിനാഘോഷം 2022

പുതിയങ്കം ജി യു പി എസിലെ 2022 അധ്യയന വർഷത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ സ്വാതന്ത്ര്യജ്യോതി എന്ന പേരിലാണ് ആഘോഷിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം അക്കാദമികവും അക്കാദമികേതരവുമായ വിവിധ പ്രവർത്തനങ്ങളിൽ ആഘോഷിച്ചു.

അക്കാദമികമായി സ്വാതന്ത്ര്യ ഇന്ത്യയെക്കുറിച്ചും ഇന്ത്യയുടെ ചരിത്രത്തെ കുറിച്ചും ഭാരതത്തിൻറെ പ്രത്യേകതകളെക്കുറിച്ച് ഒക്കെ കുട്ടികളെ കൂടുതൽ അറിവുള്ളവരാക്കാൻ വേണ്ടി സ്വാതന്ത്ര്യജ്യോതി മെഗാക്വിസ് എന്ന പേരിൽ 100 ചോദ്യങ്ങൾ അടങ്ങുന്ന ഒരു ബുക്ക്ലെറ്റ് കുട്ടികൾക്ക് വിതരണം ചെയ്തു. ഏറ്റവും ആദ്യ ദിവസങ്ങളിൽ തന്നെ ഉത്തരം എഴുതിവന്ന ഏകദേശം 144 കുട്ടികൾക്ക് പ്രത്യേക സമ്മാനം നൽകി. ചരിത്രം,ആധുനിക ഭാരതത്തിന്റെ ഭരണം സ്വാതന്ത്ര്യസമരം എന്നീ വിവിധ വിഷയങ്ങളിൽ ഊന്നി കൊണ്ടായിരുന്നു 100 ചോദ്യങ്ങൾ ഉണ്ടായിരുന്നത് .എൽ പി വിഭാഗം ഒന്ന് ,രണ്ട് ക്ലാസുകളിലെ കുട്ടികൾ 25 ചോദ്യവും 3 ,4 ക്ലാസുകാർക്ക് 50 ചോദ്യവും യുപി വിഭാഗം കുട്ടികൾ 100 ചോദ്യങ്ങളുടെ ഉത്തരവും എഴുതണമെന്നായിരുന്നു നിർദ്ദേശം.

സ്വതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി സ്വതന്ത്ര ജ്യോതി സ്വാതന്ത്ര്യസമര ക്വിസ് ക്ലാസ് തലത്തിൽ എല്ലാ ക്ലാസിലും നടന്നു. ശേഷം സ്കൂൾ തല മെഗാക്വിസ് എല്ലാ ക്ലാസിൽ നിന്നും വിജയിച്ച രണ്ട് കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു. മൾട്ടിമീഡിയ ഉപയോഗിച്ചായിരുന്നു മെഗാ ക്വിസ് സംഘടിപ്പിച്ചത്.

അടുത്തതായി 75 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള mass drill ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി. പതിമൂന്നാം തീയതി തന്നെ അധ്യാപകരുടെ സംഘം സ്കൂളിൽ പതാക ഉയർത്തി. പതിനഞ്ചാം തീയതി നടന്ന ചടങ്ങിൽ പതാക ഉയർത്തിയത് ഹെഡ്മാസ്റ്റർ മനോജ് സർ ആയിരുന്നു . പിടിഎ പ്രസിഡൻറ്, എം പി ടി എ പ്രസിഡൻറ് എന്നിവരും രക്ഷിതാക്കളെ കൊണ്ടും വിദ്യാർത്ഥികളെ കൊണ്ടും സദസ്സ് നിറഞ്ഞിരുന്നു. വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ടാബ്ലോ, ദേശഭക്തിഗാനം, പ്രസംഗങ്ങൾ എന്നിവയും ഘോഷയാത്രയും നടത്തുകയുണ്ടായി.

സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സകുടുംബ ദേശഭക്തിഗാന മത്സരം നടത്തുകയുണ്ടായി. കുട്ടികൾക്ക് അവരുടെ മാതാപിതാക്കളും ഒത്തുചേർന്ന് ദേശഭക്തിഗാനം ആലപിക്കാനുള്ള അവസരമായിരുന്നു അത്. 133 ഓളം കുടുംബങ്ങൾ ഇതിൽ പങ്കെടുക്കുകയുണ്ടായി. അവസാന റൗണ്ടിൽ 13 കുടുംബങ്ങളിൽ നിന്നും മൂന്ന് കുടുംബങ്ങളെ വിജയികളായി തിരഞ്ഞെടുത്തു.

75-ാം സ്വാതന്ത്ര്യദിനാഘോഷം ഈ പ്രവർത്തനങ്ങളിലൂടെ എല്ലാം കടന്നു വളരെ ആഘോഷത്തോടെയും ആവേശത്തോടെയും നടത്താൻ സാധിച്ചു.