സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ ചിറക്കൽ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ കാട്ടാമ്പള്ളി ഗവൺമെന്റ് മുസ്ളീം യു.പി സ്ക്കൂൾ പ്രവർത്തനം ആരംഭിക്കുന്നത് 1920 കളിലാണ്. ആദ്യകാലത്ത് കാട്ടാമ്പള്ളി നുസ്രത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി വക മദ്രസക്കെട്ടിടത്തിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത്. 1953-54 കാലത്ത് യു.പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പിന്നീട് 2010ൽ സർക്കാർ വക സ്ഥലത്ത് ഇന്നു കാണുന്ന കെട്ടിടത്തിലേക്ക് മാറുകയായിരുന്നു. ആദ്യം ജനകീയ കമ്മിറ്റി നിർമിച്ച കെട്ടിടവും തുടർന്ന് പഞ്ചായത്ത്, MLA, MP, SSA,വിദ്യാഭ്യാസ വകുപ്പ് ,ബ്ലോക്ക് പഞ്ചായത്ത് തുടങ്ങിയവയുടെ ഫണ്ടുകളും ഉപയോഗിച്ച് നിലവിൽ കാണുന്ന കെട്ടിടങ്ങൾ നിർമിക്കപ്പെട്ടു. 1 മുതൽ 7 വരെ ക്ലാസ്സുകളിലായി 800ലധികം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇംഗ്ലീഷ്-മലയാളം മീഡിയം ഡിവഷനുകളും പ്രിപ്രൈമറിയും പ്രവർത്തിക്കുന്നു. ഒന്നരയേക്കറോളം സ്ഥലം സ്ക്കൂളിന് സ്വന്തമായുണ്ട്.വളപട്ടണം പുഴയുടെ കൈവഴിയായ കാട്ടാമ്പള്ളി പുഴയും റെഗുലേറ്ററും സ്കൂളിന് സമീപമാണ്.