കോവിഡിനെ തുരത്താം കോവിഡിനെ തുരത്താം
തൂവാല വേണം കൈകൾ കഴുകേണം
ഒന്ന് ചുമയ്ക്കുമ്പോൾ തൂവാല എടുത്തിടാം
വായും മൂക്കും മറച്ചിടാം.
തൂവാല വേണം കൈകൾ കഴുകേണം
ഭയന്നീടില്ല നാം ചെറുത്ത് നിന്നീടും
കൊറോണയെന്ന ഭീകരന്റെ കഥ കഴിച്ചീടും
തകർന്നിടില്ല നാം കൈകൾ ചേർത്തിടും
കൈകൾ ഇടയ്ക്കിടെ കഴുകീടും
രോഗമുള്ള രാജ്യമോ രോഗിയുള്ള ദേശമോ
എത്തിയാലോ, താണ്ടിയാലോ മറച്ചുവെച്ചീടില്ല നാം
കൈകൾ സോപ്പുകൊണ്ടിടയ്ക്കിടെ കഴുകണം
കൂട്ടമായി പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
രോഗലക്ഷണങ്ങൾ കാൺകിൽ ദിശയിൽ നാം വിളിക്കണം
ചികിത്സവേണ്ട സ്വന്തമായി, ഭയപ്പെടേണ്ട കൊറോണയെ
ഹെൽത്തിൽ നിന്നും ആംബുലൻസുമാളുമെത്തും
മറ്റൊരാൾക്കും നമ്മിലുടെ രോഗമെത്തിക്കില്ല നാം
വരാതെ നോക്കണം, കൊറോണ വൈറസ്
കോവിഡിനെ തുരത്താം കോവിഡിനെ തുരത്താം
ഒത്തുചേർന്ന് തുരത്താം കോവിഡിനെ തുരത്താം.