കൊറോണ

എന്തിനാണ‍ു മഹാമാരീ
നീയീലോകത്ത് വന്നത്?
എത്രയെത്ര ജീവനാണ്
നീ കവർന്നെട‍ുത്തത്?
ഞങ്ങൾ നിന്നോടെന്ത‍ു തെറ്റാണ് ചെയ്തത്
ഞങ്ങള‍ുടെ സ്ക‍ൂള‍ുകള‍ും ഷോപ്പ‍ുകള‍ും അടച്ചിട്ട്
ഭക്ഷണവ‍ുമില്ല എങ്ങ‍ും പണവ‍ുമില്ല
കലകള‍ുമില്ല ഇപ്പോൾ കളികള‍ുമില്ല
ലോകം മ‍ുഴ‍ുവൻ നിൻ വരവോടെ
ആള‍ുകളെല്ലാം വീട്ടിൽ തന്നെ
സന്തോഷമില്ല ആരവങ്ങളില്ല
എവിടെയ‍ും ഭയപ്പെട‍ുത്ത‍ും
കൊറോണ മാത്രം
നമ്മ‍ുടെ മാലാഖമാർ രാപ്പകലില്ലാതെ
അധ്വാനിക്ക‍ുന്ന‍ു ഒര‍ു ‍ജീവന‍ുവേണ്ടി
ആശ്രയമില്ലാതെ ആരോര‍ുമില്ലാതെ
ലോകത്തെവിടെയ‍ും പാവങ്ങൾ കരയ‍ുന്ന‍ു
ദ‍ു:ഖിച്ചിരിക്ക‍ുന്ന‍ു ഡോക്ടർമാർ പോല‍ും
എന്തെന്ത‍ുചെയ്യണമന്നറിയാതെ
കാലത്തെ കവർന്ന, ധാത്രിയെ രോഗമയമാക്കിയ
കോവിഡേ.... നീ എപ്പോളൊഴിഞ്ഞ‍ുപോം!

ശ്രീയ പി.പി
4 ഗവ: ഫിഷറീസ് എൽ.പി.സ്‍ക‍ൂൾ, അഴീക്കോട്.
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത