അവധിക്കാലം രസമാക്കാൻ
വീട്ടിൽ ഞാനൊരു ചെടിനട്ടു
നീരും വളവും ഞാൻ നൽകി
സ്നേഹംകൊണ്ടൊരു കുടതീർത്തു
എന്നും കാലത്തുണരുമ്പോൾ
എൻ കണിയെന്നും നീയാണ്
തളിരായ് പൂവായ് കായായ്
എന്നുള്ളിൽ നീ വിരിഞ്ഞു നിന്നു
നിന്നെ തലോടി മധു നുകരാൻ
ശലഭവും തുമ്പിയും കൂട്ടുവന്നു
പൂക്കൾ നിറയും പ്രകൃതിക്കായ്
എന്നുടെ ചെറിയൊരു സമ്മാനം