സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

       പൂവാർ  ഗ്രാമപഞ്ചായത്തിലെ   കാലായിത്തോട്ടം എന്ന  സ്ഥലത്ത്  സ്‌ഥിതിചെയ്യുന്ന നൂറ്റിപന്ത്രണ്ട്    വർഷം  പഴക്കമുള്ള   സ്കൂളാണ്  ഗവണ്മെന്റ്  ന്യൂ  എൽ  പി  എസ്  അരുമാനൂർത്തുറ . പൂവാർ  ഗ്രാമപഞ്ചായത്തിൽ കുട്ടികൾക്ക്  അക്ഷരാഭ്യാസം  ലഭിക്കുന്നതിനുവേണ്ടി   നാട്ടുകാർ  പുത്തരിവിളാകം  എന്ന  സ്ഥലത്ത്  1909 -ൽ  കുടിപ്പളളിക്കൂടം   ആരംഭിച്ചു . ആദ്യത്തെ  മാനേജർ  ശ്രീ .കരുംകുളം  വാസുദേവനായിരുന്നു . 5  സെൻറ്   സ്ഥലത്താണ്  മാനേജ്മെന്റ്  സ്ക്കൂൾ  പ്രവർത്തിച്ചിരുന്നത് . 1941 -ൽ  അന്നത്തെ  ഒരു  രൂപ  വില  നൽകി  സർക്കാർ  ഈ  വിദ്യാലയം   ഏറ്റെടുത്തു . ഈ  സ്കൂളിനടുത്ത്  താമര  വിരിയുന്ന  ഒരു  കുളം ഉള്ളതിനാൽ  താമരക്കുളം  സ്ക്കൂൾ  എന്നും  അറിയപ്പെടുന്നു . സ്കൂളിനോട്  ചേർന്ന്  പലരുടേയും  കൈവശമുണ്ടായിരുന്ന  സ്ഥലങ്ങൾ  സർക്കാർ  വില നൽകി  വാങ്ങി . അങ്ങനെ  ഒരു  ഏക്കർ   ഭൂമി  സ്കൂളിനുണ്ടായി .1974 -ൽ  ഇന്നു  കാണുന്ന  കെട്ടിടം  പണിതത്‌ . പ്രീ -പ്രൈമറി  മുതൽ   നാലാം   ക്ലാസ്സുവരെ   പ്രവർത്തിച്ചുവരുന്നു .