രോഗപ്രതിരോധം

രോഗം വരാതിരിക്കണമെങ്കിൽ നമ്മുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കണം. രോഗപ്രതിരോധ ശേഷി ലഭിക്കണമെങ്കിൽ നമുക്ക് ആരോഗ്യം ഉണ്ടായിരിക്കണം. ആരോഗ്യം ലഭിക്കണമെങ്കിൽ എല്ലാദിവസവും വ്യായാമം ചെയ്യണം. ധാരാളം വെള്ളം കുടിക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. വ്യക്തിശുചിത്വം പാലിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. അടുക്കും ചിട്ടയോടും കൂടി ജീവിക്കണം. ആരോഗ്യ സംരക്ഷണത്തിലൂടെ നമുക്ക് രോഗപ്രതിരോധ ശേഷി നേടാം. ഇന്നത്തെ സാഹചര്യത്തിൽ കോവിഡ് -19 നെ ചെറുക്കുന്നതിനായി പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കണം. മറ്റുള്ളവരുമായി ഇടപഴകുമ്പോൾ അകലം പാലിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. പുറത്തു പോയി വരുമ്പോൾ കൈയ്യും കാലും സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

അഖില എൽ. എസ്
1A ഗവ. എൽ പി എസ് തിരുവല്ലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ