നിങ്ങൾ കേൾക്കുന്നൊ കൂട്ടരേ
കേഴുന്ന ഭൂമിതൻ ദീന നാദം
മനുഷ്യരാം നമ്മൾ നശിപ്പിക്കുന്നു
ഭൂമിദേവി തൻ നൈർമല്യത
മലിനമാക്കുന്നില്ലേ നമ്മൾ
ഈ ഭൂമിതൻ പരിശുദ്ധത
അറിയുന്നില്ലേ കൂട്ടരേ
താങ്ങാനാവുന്നില്ല ഭവതിക്ക്
നൽകുന്നു നമുക്ക് മുന്നറിയിപ്പുകൾ
വകവെക്കുന്നില്ല നാമിതൊന്നും
ഓർക്കുക കൂട്ടരേ താമസിയാതെ
കൊടുക്കേണ്ടിവരും വൻവില
മാറാം നമുക്ക് നമുക്കായി
ചോദിക്കാം മാപ്പ് ഭൂമിയോട്