ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/വ്യക്തിശുചിത്വം പാലിച്ച രാമു
വ്യക്തിശുചിത്വം പാലിച്ച രാമു
ഒരിടത്ത് രാമു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. വീടിന് കുറച്ച് അകലെയുള്ള സ്കൂളിലായിരുന്നു അവൻ പഠിച്ചിരുന്നത്. മിക്കവാറും രാമു സ്കൂളിൽ എത്താറുണ്ടായിരുന്നില്ല. ഇത് അധ്യാപികമാരുടെ ശ്രദ്ധയിൽ പെട്ടു. ഒരു ദിവസം രാമുവിനെ തിരക്കി ഒരു അധ്യാപിക രാമുവിന്റെ വീട്ടിൽ എത്തി. അപ്പോഴാണ് അധ്യാപിക ശ്രദ്ധിച്ചത് രാമുവിന്റെ വീട് ഒരു ചേരി പ്രദേശത്തായിരുന്നു എന്ന്. ആളുകൾ തിങ്ങി നിറഞ്ഞ സ്ഥലം. മലിനമായ ഓടകളും വൃത്തിഹീനമായ പരിസരവും. രാമുവിനെ കണ്ടപ്പോൾ, വ്യക്തി ശുചിത്വം തീരെ ഇല്ല എന്ന് അധ്യാപിയ്ക്കു മനസ്സിലായി. വ്യക്തി ശുചിത്വത്തെ കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും ഒരു ബോധവത്കരണം രാമുവിനും വീട്ടുകാർക്കും നാട്ടുകാർക്കും ആവശ്യമാണെന്ന് അധ്യാപിക തിരിച്ചറിഞ്ഞു. സ്കൂളിൽ എത്തിയ അധ്യാപിക ചുമതലപ്പെട്ടവരുമായി ഇക്കാര്യം ചർച്ച ചെയ്തു എല്ലാവരും ചേർന്ന് രാമുവിന്റെ വീടിനടുത്ത് ഒരു ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയിലൂടെ അവിടെയുള്ള ജനങ്ങൾക്ക് വ്യക്തി ശുചിത്വത്തെക്കുറിച്ചും പരിസര ശുചിത്വത്തെക്കുറിച്ചും ധാരണ ഉണ്ടായി. അവർ ഒരുമിച്ച് വീടുകളും പരിസരവും വൃത്തിയാക്കി. രാമുവും വീട്ടുകാരും നാട്ടുകാരും ഇതിന് സഹായിച്ച അധ്യാപിയ്ക്കും മറ്റുള്ളവർക്കും നന്ദി പറഞ്ഞു. അതിനു ശേഷം വ്യക്തി ശുചിത്വം പാലിച്ച് രാമു എന്നും സ്കൂളിൽ എത്താൻ തുടങ്ങി. നമുക്കും രാമുവിനെപ്പോലെ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് രോഗങ്ങളെ അകറ്റി നിർത്താം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ |