ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/രോഗങ്ങൾ തടയാം
രോഗങ്ങൾ തടയാം
മുൻപൊരിക്കലും നേരിടേണ്ടി വരാത്ത പ്രതിസന്ധികളിലൂടെയാണ് നാം കടന്നുപോയികൊണ്ടിരിക്കുന്നതു കൊറോണ വൈറസാണ് നാമിപ്പോൾ നേരിടുന്ന പ്രതിസന്ധി . നാം ഒരു മണ്ണിന്റെ മക്കൾ .ലോകമൊട്ടാകെ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന കൊറോണ എന്ന വലിയ വിപത്തിനെ മറികടക്കാൻ നമുക്കൊന്നിക്കാം രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം നേരിടുന്ന ഭീതിയെ ഒരേ മനസോടെ തുടച്ചുനീക്കാം. നമുക്കുമുന്നിൽ ജാതികളില്ല മതങ്ങളില്ല ഒറ്റ കെട്ടായി ഒരേസ്വരത്തോടെ പോരാടാം .നിറയെ പരിക്ഷണ ഘട്ടങ്ങൾ ഉണ്ടായെങ്കിലും അതെല്ലാം അതിജീവിച്ചവരാണ് നമ്മൾ. എന്നാൽ ഇന്ന് ഏകനായി പോരാടേണ്ട ദിനം അടുത്തിരിക്കുന്നു . മനുഷ്യരുടെ ഇടപെടലുകൾ മൂലമാണ് ഈ വൈറസ് പടർന്നുകൊണ്ടിരിക്കുന്നതു ചൈനയിലെ വുഹാനിൽ നിന്ന് ഏകദേശം ഇരുന്നൂറു രാജ്യങ്ങളും താണ്ടി വന്നിരിക്കുകയാണ് കോവിഡ് പത്തൊമ്പതു എന്ന വലിയ വിപത്തും . ഇതിൽ സർക്കാരും ആരോഗ്യ പ്രവർത്തകരും മുന്നോട്ടു വക്കുന്നത് "ചങ്ങലകൾ തകർക്കുക " എന്ന സന്ദേശം മാത്രമാണ് . ഈ രോഗത്തെ മാറ്റി നിർത്താനുള്ള ഏക വഴി പ്രധിരോധ ശേഷി മാത്രമാണ് .ഇതുപോലുള്ള പകർച്ചവ്യാധികൾ വരുമ്പോൾ നാം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട് .ജാഗ്രതകളിൽ ഏറ്റവും പ്രധാനം വ്യക്തി ശുചിത്വം ഉറപ്പാക്കുക എന്നതാണ് . "കൊറോണ വൈറസ് പേടി വേണ്ട ജാഗ്രത മതി " <
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |