എന്നുടെ വീട്ടിലെ
സുന്ദരി റോസ്സാപ്പൂവ്
കാണാൻ എന്തൊരു ഭംഗി
അവളെ കാണാനോ
സുന്ദരി റോസ്സാപ്പൂവ്
പല വർണ്ണത്തിലെ
ശലഭങ്ങൾ ഉമ്മകൊടുത്തു
പറക്കുന്നു ഇത് കണ്ട
ഞാൻ മോഹത്താൽ
മെല്ലെ പതുക്കെതൊട്ടപ്പോൾ
എന്നുടെ കയ്യിൽ കുത്തിയല്ലോ
അയ്യോ എന്നു വിളിച്ചു ഞാൻ
എന്നാലും നീ ഒരു സുന്ദരി റോസ്സാപ്പൂവ്