പൂവുകൾ തോറും തേൻ തേടിയലയുന്ന
ഒരു പാവം പൂമ്പാറ്റ ഞാൻ
ദൈവത്തിൻ സൃഷ്ടി യാൽ തീർത്തൊരു
പാവം പൂമ്പാറ്റ ഞാൻ
വർണ്ണങ്ങളാൽ ചലിച്ച എൻ ചിറകുകൾ മീട്ടി
ഞാൻ പറന്നുയരുമ്പോൾ
എൻ മേനിയാകെ തിളങ്ങുന്നു
സ്നേഹത്തിൻ മധു തേടി
ഞാൻ ലോകം ചുറ്റുന്നു
എന്റെയീ മധുര രൂപത്തിന് ഉടമയാം
ദൈവമേ നിനക്ക് നന്ദി ചൊല്ലീടുന്നൂ
എന്നും നന്ദി ചൊല്ലിടുന്നു