കൂട്ടുകാരെ കുട്ടികളെ ! പറയാം ഞാനൊരു ചെറുകാര്യം ഓർക്കുക നിങ്ങളിതെപ്പോഴും. വീട്ടിലിരിക്കും നേരത്ത് കൈയും മുഖവും എപ്പോഴും ശുചിയായിട്ട്‌കഴുകേണം; ഭക്ഷണ സാധന മൊക്കെയും പാഴാക്കാതെ കഴിക്കേണം. വീടും പരിസരമൊക്കെയും ശുചിത്വമോടെ കാക്കേണം. നമ്മുടെ നാടിൻ നന്മയ്കായി അകന്നിരിക്കാം ഇനി അല്പം. കൊറോണയെന്നൊരു വിപത്തിനെ തുരത്തണം നാമൊന്നായ് തകരുകയില്ല തളരുകയില്ല അതിജീവിക്കും ഇത് നമ്മൾ.
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത