ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/ജോമോന്റെ ആട്ടിൻകുട്ടി

ജോമോന്റെ ആട്ടിൻകുട്ടി

ജോമോൻ ഒരു ആട്ടിടയൻ ആയിരുന്നു. എന്നും രാവിലെ ആടുകളെ മേക്കാൻ പോകുമായിരുന്നു. ഒരു ദിവസം പതിവ് പോലെ ആടുകളെയും കൊണ്ട് മേക്കാൻ ഇറങ്ങി. ഉച്ചയായപ്പോഴേക്കും ചൂട് കാരണം അവൻ ഒന്ന് മയങ്ങി.തെല്ലു നേരം കഴിഞ്ഞപ്പോൾ ഉറക്കം ഉണർന്നു ചുറ്റും നോക്കി ആടുകൾ എല്ലാം ഉണ്ട്. എന്നാൽ ഒരു ആട്ടിൻ കുട്ടിയെ കാണാൻ ഇല്ല. അവനു സങ്കടമായി. അവൻ ഉറക്കെ കരഞ്ഞു. അവന്റെ കരച്ചിൽ കേട്ട് ഒരു അപ്പൂപ്പൻ അവന്റെ അടുക്കലേക്ക് വന്നു. അയ്യാൾ കാര്യം തിരക്കി അവൻ അപ്പൂപ്പനോട്‌ ആടിനെ കാണാൻ ഇല്ല എന്നുള്ള കാര്യം പറഞ്ഞു. അപ്പൂപ്പൻ പറഞ്ഞു മോനെ കരയണ്ട നമുക്ക് അന്വേഷിക്കാം.എന്നാൽ അവൻ ആട്ടിൻ കുട്ടിയെ തിരികെ കിട്ടുമെന്ന പ്രതീക്ഷ അവനു ഇല്ലായിരുന്നു. ആയതിനാൽ അപ്പൂപ്പന്റെ കൂടെ പോകാൻ അവൻ വിസമതിച്ചു. അപ്പൂപ്പൻ അവനോടു പറഞ്ഞു" നമുക്ക് ഒരു ലക്ഷ്യം ഉണ്ടെങ്കിൽ ഈ ലോകം മുഴുവൻ നമ്മളോട് കൂടെ നിൽക്കും". ഒടുവിൽ അവൻ അപ്പൂപ്പനോട് ഒപ്പം ആട്ടിൻ കുട്ടിയെ തിരക്കി ഇറങ്ങി. കുറെ ദൂരം ചെന്നപ്പോൾ അവർ കാണുന്നത് ഒരു മലയുടെ താഴെയായി ആ ആട്ടിൻ കുട്ടി നിൽപ്പുണ്ട്. അവനെ കണ്ടതും അത് അവന്റെ അടുക്കലേക്ക് വന്നു .കൂട്ടം തെറ്റി വന്നതാണ്. അവൻ അപ്പൂപ്പനോട്‌ നന്ദി പറഞ്ഞു.

ഈ കഥയിലെ ജോമോൻ ആണ് നമ്മൾ എല്ലാപേരും. നമുക്ക് അസാധ്യം എന്ന് തോന്നുന്ന പല കാര്യങ്ങളും ഉറച്ച ലക്ഷ്യം ഉണ്ടെങ്കിൽ നേടാൻ കഴിയും. അതിനു വേണ്ടിയുള്ള പരിശ്രമം ഉണ്ടായാൽ മാത്രം മതി. ഇവിടെ കോവിഡ് പ്രതിരോധം ആണ് നമ്മുടെ ലക്ഷ്യം. ഈ കാലത്തിനെയും നമുക്ക് അതിജീവിക്കണം. ആ അപ്പൂപ്പനെ പോലെ നമ്മുടെ കൂടെ രാപകൽ ജോലിചെയ്യുന്ന ആരോഗ്യ പ്രവർത്തകരും സർക്കാരും ഉണ്ട്.നമുക്ക് വീട്ടിലിരുന്നാൽ മാത്രം മതി.

കാളിദാസ്
1 ബി ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ