ഇനി ഞാനൊഴുകട്ടെ, ഒഴുകട്ടെ -
കൂട്ടരെ നിങ്ങൾ തൻ കൂട്ടുകാരിയായി
മാലിന്യങ്ങളെന്നിൽ എറിയല്ലെ കൂട്ടരെ,
എന്റെ മണൽത്തരികൾ വാരല്ലെ കൂട്ടരെ
കൊല്ലല്ലെ കൂട്ടരെ ഒഴുകട്ടെ ഞാൻ
എന്നെ കാക്കണെ കൊച്ചു കൂട്ടുകാരെ,
ഇനിയുമൊരു പ്രളയം വരാതിരിക്കാൻ
ഒഴുകട്ടെ ഞാനിനിയും കൂട്ടരേ -
കളകളം പാടിപ്പാടി ഒഴുകട്ടെ.