പ്രതിരോധം


അപ്രതീക്ഷിതമാണ് രോഗം
പ്രതിരോധമാണ് മാർഗ്ഗം
അശ്രദ്ധയാണ് കാരണം
വ്യക്‌തിശുചിത്വം അഭികാമ്യം
സാമൂഹിക അകലം അനിവാര്യം
ഡോക്ടർമാർ , നഴ്സ്, ആരോഗ്യ പ്രവർത്തകർ
ശാസ്ത്രജ്‌ഞർ, നിയമപാലകർ
മന്ത്രിമാർ എന്തിന്
ജയിൽപുള്ളികൾ
ഏവരും ഒന്നായി ഒറ്റക്കെട്ടായി
രോഗത്തെ തോൽപ്പിക്കാൻ
കൊറോണയെ തുരത്തിടാൻ
ഒന്നായി ഒറ്റക്കെട്ടായി പൊരുതിടുന്നു.
ഓടിക്കാം... നമുക്ക് മഹാവ്യാധിയെ
മാസ്ക്കുകൾ, സോപ്പുകൾ
സാനിട്ടറൈസുകൾ
തൂവാല പോലും ഫല പ്രദം
ശുചിയായി ,സുരക്ഷിതരായി മാറിടാം
ലോക ജനത തൻ നിലനിൽപ്പിനായ്.....

 

ശ്രീനിധി എച്ച് പിള്ള
3B ഗവ: എൽ.പി.എസ് പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത