ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/രോഗവും പ്രതിരോധവും
രോഗവും പ്രതിരോധവും
കാലാവസ്ഥ മാറുന്നതനുസരിച്ചു നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അനവധി ആണ്. നമ്മുടെ ശരീരത്തെ രോഗങ്ങളിൽ നിന്ന് മാറ്റി നിർത്തുവാൻ രോഗപ്രതിരോധശേഷി വർധിപ്പിക്കേണ്ടത് അത്യാവശ്യം ആണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുവാൻ നമുക്ക് കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കാം. 1. കൈകൾ എപ്പോഴും വൃത്തിയായി സുക്ഷിക്കുക. സോപ്പ് ഉപയോഗിച്ച് കൈകൾ 20 മിനിറ്റ് നന്നായി കഴുകുക. 2. ആരോഗ്യപ്രദമായ ഭക്ഷണങൾ കഴിക്കുക. ആഹാരത്തിൽ ധാരാളം പച്ചക്കറികളും പഴവർഗങളും ഉൾപെടുത്തുക. 3. ധാരാളം വെള്ളം കുടിക്കുക. ഒരു ദിവസം കുറഞ്ഞത് 8 ഗ്ലാസ് വെള്ളം എങ്കിലും കുടിച്ചിരിക്കണം. 4. നന്നായി ഉറങ്ങുക. കൃത്യമായ ചിട്ടയിൽ ദിവസവും 8 മണിക്കൂർ എങ്കിലും നമ്മൾ ഉറങ്ങിയി രിക്കണം. വീടും പരിസരവും വൃത്തിയാക്കി സൂക്ഷിച്ചും ചിട്ടയായ ജീവിത രീതിയിലൂടെയും നമുക്ക് മുന്നേറാം. നാളെയുടെ തലമുറ രോഗത്തിൽ നിന്നും മുക്തി നേടുവാൻ നമുക്ക് ഒന്നിച്ചു നിന്ന് ഒത്തൊരുമയോടെ പ്രയത്നിക്കാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം |