ഗവ. എൽ. പി. എസ്സ്. പകൽക്കുറി/അക്ഷരവൃക്ഷം/രാമുവിന്റെ ശുചിത്വബോധം
രാമുവിന്റെ ശുചിത്വബോധം
രാമുവും രാധയും കൂട്ടുകാർ ആയിരുന്നു .ഒരു ദിവസം അവർ കടയിൽ പോകാൻ തീരുമാനിച്ചു നടന്നു നടന്നു കടയിൽ പോയി. പല നിറത്തിലും രൂപത്തിലും ഉള്ള മിഠായി കുപ്പികൾ. അവർ അവർക്ക് ഇഷ്ടപെട്ടത് വാങ്ങി. മിഠായി വായിലിട്ടു കൊണ്ട് വീട്ടിലേക് പോകുന്ന വഴി കവറുകൾ വഴിയിൽ കളഞ്ഞു. ഇത് കണ്ട വഴിയരികിൽ നിന്ന ഒരാൾ പറഞ്ഞു നിങ്ങൾ പ്ലാസ്റ്റിക് കവറുകൾ റോഡിലേക്ക് വലിച്ചെറിയരുത്. ചപ്പുചവർ കത്തിക്കുമ്പോൾ പ്ലാസ്റ്റിക് കത്തിക്കരുത്. അതു വഴി ഉണ്ടാകുന്ന പുക പരിസ്ഥിതിക്കു ദോഷം വരുത്തും. പുക ഉണ്ടായാൽ അതു മണ്ണിനും മനുഷ്യനും ഒരുപോലെ ബാധിക്കും. അപ്പോഴാണ് കുട്ടികൾക്കു പ്ലാസ്റ്റിക് വലിച്ചെറിയുന്നതിന്റ ദോഷ വശങ്ങൾ മനസിലായത്. അവർ രണ്ടുപേരും വലിച്ചെറിഞ്ഞ മിഠായി കവറുകൾ തൊട്ടടുത്തുള്ള മാലിന്യക്കൊട്ടയിൽ നിക്ഷേപിച്ചു.വീട്ടിൽ ചെന്ന് പ്ലാസ്റ്റിക് ദൂഷ്യ വശങ്ങളെ പറ്റി അവരുടെ കൂട്ടുകാർക്കും പറഞ്ഞു കൊടുത്ത്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ |