ഗവ. എൽ. പി. എസ്സ്.പറക്കുളം/അക്ഷരവൃക്ഷം/മാലാഖയുടെ സമ്മാനം
മാലാഖയുടെ സമ്മാനം
ഒരു ഗ്രാമത്തിൽ രണ്ടു സഹോദരിമാർ താമസിച്ചിരുന്നു. അവർ പാവപ്പെട്ടവരായിരുന്നു. അവർക്ക് ചിലപ്പോൾ കഴിക്കാൻ തന്നെ ഒന്നും ഉണ്ടാവില്ല. ഒരു ദിവസം അവർക്ക് കുറച്ചു ധാന്യം കിട്ടി. അവർ അത് കൊണ്ടു പോയി കഞ്ഞി ഉണ്ടാക്കി. കുടിക്കാൻ തുടങ്ങിയതും വിശന്നു വലഞ്ഞ ഒരു വൃദ്ധ അവിടെ എത്തി. അവരെ കണ്ടതും സഹോദരിമാർക്ക് പാവം തോന്നി. അവർ കഞ്ഞി വൃദ്ധയ്ക്ക് നൽകി. വൃദ്ധയ്ക്ക് സന്തോഷമായി. കഞ്ഞി കുടിച്ചു തീർന്നതും അവർ ഒരു മാലാഖയായി മാറി. മാലാഖ സഹോദരിമാർക്ക്ഒരു സമ്മാനം കൊടുത്തു. അതൊരു മാന്ത്രിക പാത്രമായിരുന്നു . മാലാഖ അവരോടു പറഞ്ഞു "നിങ്ങൾഎന്താഗ്രഹിച്ചാ- ലും ഈ മാന്ത്രിക പാത്രം അത് നൽകും. "അവർ സന്തോഷത്തോടെ മാന്ത്രിക പാത്രം വാങ്ങി. മാലാഖയ്ക്ക് അവർ നന്ദി പറഞ്ഞു.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ |