പ്രകൃതി നമ്മുടെ മാതാവ്
നമ്മെ കാക്കും മാതാവ്
അവയുടെ രക്ഷ നമ്മൾ മനുജർ
എന്നെന്നും കാത്തീടേണം
മരമൊരു വരമാണെന്നെന്നും
വായുവും തണലും നൽകുന്നു
അവയെ വെട്ടിമുറിക്കല്ലേ
അവയെ നശിപ്പിച്ചിടല്ലേ
പുഴയൊരു കുളിരാണെന്നെന്നും
ശുദ്ധജലം നൽകീടുന്നു
മാലിന്യങ്ങൾ നിറയ്ക്കല്ലേ
വൃത്തിയായി സൂക്ഷിക്കാം